തിരുവനന്തപുരം കോര്‍പ്പറേഷൻ ഭരണം നഷ്ടമായത് മുന്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ ഇപെടലുകൾ: സി പി എം ജില്ലാ കമ്മറ്റി യോഗത്തിൽ ആര്യയ്ക്കെതിരെ രൂക്ഷ വിമർശം.

Spread the love

തിരുവനന്തപുരം: കോര്‍പ്പറേഷനിലെ തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഐഎം ജില്ലാ കമ്മിറ്റി യോഗത്തില്‍ മുന്‍ മേയര്‍ ആര്യ രാജേന്ദ്രന് രൂക്ഷ വിമര്‍ശനം.
തോല്‍വിക്ക് പ്രധാന കാരണം മേയറായിരുന്ന ആര്യ രാജേന്ദ്രന്റെ ഇടപെടലാണെന്നാണ് വിമര്‍ശനം.

video
play-sharp-fill

തോല്‍വിക്ക് ഇടയാക്കിയത് ആര്യ രാജേന്ദ്രന്‍ മേയര്‍ സ്ഥാനത്ത് ഇരുന്ന് നടത്തിയ ഇടപെടലുകളാണെന്നും പാര്‍ട്ടിക്ക് അനുകൂലമായ നിലപാടുകളല്ല ആര്യ സ്വീകരിച്ചതെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
തദ്ദേശ തെരഞ്ഞെടുപ്പ് അവലോകനത്തിന്റെ റിപ്പോര്‍ട്ടിങിനാണ് ജില്ലാ കമ്മിറ്റി യോഗം വിളിച്ചത്.

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പങ്കെടുത്ത യോഗത്തില്‍ ആര്യ രാജേന്ദ്രന്‍ പങ്കെടുത്തിരുന്നില്ല. ആര്യയുടെ അഭാവത്തിലാണ് മുന്‍ കോര്‍പ്പറേഷന്‍ ഭരണത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ജില്ലാ കമ്മിറ്റി യോഗത്തിലും ആര്യക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ആര്യയുടെ പല പ്രവര്‍ത്തനങ്ങളും ജനങ്ങളെ കോര്‍പ്പറേഷന് എതിരാക്കിയെന്നും കോര്‍പ്പറേഷന്‍ ഭരണം ഇടതു പക്ഷത്തിന് നഷ്ടമാകാന്‍ ഒരു കാരണം ഭരണസമിതിയുടെ തെറ്റായ ഭരണമാണെന്നുമായിരുന്നു ഉയര്‍ന്ന വിമര്‍ശനം.