ബസ് കാത്ത് നിൽക്കുന്നതിനിടെ പിക്കപ്പ് വാൻ ഇടിച്ച് അപകടം ; മലപ്പുറം മങ്കടയിൽ ഗ്രാമപഞ്ചായത്ത് അംഗം മരിച്ചു

Spread the love

മങ്കട : മലപ്പുറം മങ്കടയിൽ പിക്കപ്പ് വാൻ ഇടിച്ച് ഗ്രാമപഞ്ചായത്ത് അംഗം മരിച്ചു.

video
play-sharp-fill

സിപിഐ മലപ്പുറം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് മുൻ അംഗവുമായ പി.ടി. ഷറഫുദ്ദീന്റെ ഭാര്യയും നിലവില്‍ മങ്കട ഗ്രാമപഞ്ചായത്ത് അംഗവുമായ പൂന്തോട്ടത്തില്‍ ചക്കുപറന്പില്‍ നസീറ (40) ആണ് മരിച്ചത്.

ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച നസീറ അടുത്ത ദിവസങ്ങളിലാണ് ഗ്രാമപഞ്ചായത്ത് അംഗമായി അധികാരമേറ്റെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ വൈകുന്നേരം കടന്നമണ്ണയില്‍ ബസ് കാത്തുനില്‍ക്കുമ്പോൾ പിക്കപ്പ് വാഹനം ഇരിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

മക്കള്‍: ഇബ്ൻഷ, ഇഷ, ഇഹ്സാൻ. പിതാവ്: കുഞ്ഞാലി. മാതാവ്: കുഞ്ഞാത്തു. മൃതദേഹം പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രി മോർച്ചറിയില്‍.