ആഹാരം വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് വൃദ്ധയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; ക്രൂര പീഡനത്തിന് ഇരയായി അവശനിലയിലായപ്പോൾ നടുറോഡിൽ ഉപേക്ഷിച്ചു : രണ്ട് മണിക്കൂറിനുള്ളിൽ പ്രതി പിടിയിൽ
സ്വന്തം ലേഖകൻ
കായംകുളം: പീഡനത്തിന് ഇരയാകുന്ന സ്ത്രീകളുടെ വസ്ത്ര ധാരണത്തെയും പഴി പറയുന്നവർ കാണുക.കായംകുളത്ത് ക്രൂര പീഡനത്തിന് ഇരയായത് എഴുപതോട് അടുത്ത് പ്രായമുള്ള വയോധിക. ആഹാരം വാങ്ങി നല്‍കാമെന്ന് പ്രലോഭിപ്പിച്ചാണ് കായംകുളത്ത് വയോധികയെ വീട്ടിലെത്തിച്ച ശേഷം ബലാല്‍സംഗം ചെയ്തത്. അവശ നിലയിലായ ഇവരെ റോഡിൽ ഉപേക്ഷിക്കുകയും ചെയ്തു. സംഭവത്തിൽ കറ്റാനം വെട്ടിക്കോട് രഞ്ജിത്ത് ഭവനത്തില്‍ രമണനെ (47) യാണ് സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം ഉച്ചക്കായിരുന്നു സംഭവം. കായംകുളത്തു കെ.പി റോഡ് വഴി പോകുകയായിരുന്ന വൃദ്ധയാണ് ബലാല്‍സംഗത്തിന് ഇരയായത്.
രമണന്റെ വീട്ടിലും പരിസരത്തും ഈ സമയം ആരുമുണ്ടായിരുന്നില്ല. ഇത് മുതലെടുത്താണ് ഇയാള്‍ വൃദ്ധയെ വീട്ടിലെത്തിച്ചത്. ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം വൈകിട്ട് 5.30 ഓടെ വൃദ്ധയെ റോഡിലെത്തിച്ച ശേഷം രമണന് ഒളിവില്‍ പോകുകയായിരുന്നു. വൃദ്ധ റോഡരികില്‍ അവശയായി കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പരിസരവാസികളാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്ന് പോലീസ് നടത്തിയ നീക്കത്തിനൊടുവില്‍ രാത്രിയോടെ ബന്ധുവീട്ടില്‍ നിന്ന് പ്രതിയെ കസ്റ്റഡിലെടുക്കുകയായിരുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ വൃദ്ധ ഒറ്റക്കായിരുന്നു താമസം.