Spread the love

കൊച്ചി: തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന കേസില്‍ ശിക്ഷിക്കപ്പെട്ട മുൻ മന്ത്രി അഡ്വ. ആന്റണി രാജുവിനെതിരായ അച്ചടക്ക നടപടി ബാർ കൗണ്‍സില്‍ ഇന്ന് പരിഗണിക്കും.

video
play-sharp-fill

ബാർ കൗണ്‍സിലിന്‍റെ മൂന്നംഗ അച്ചടക്ക സമിതിയാണ് വിഷയം പരിശോധിക്കുക. തൊണ്ടിമുതല്‍ കേസില്‍ 3 വർഷത്തെ തടവുശിക്ഷ ലഭിച്ചതോടെ എം എല്‍ എ സ്ഥാനം നഷ്ടമായ ആന്‍റണി രാജുവിന്‍റെ അഭിഭാഷക പട്ടവും നഷ്ടമാകുമോ എന്നതാണ് ഇനി അറിയാനുള്ളത്.

ആന്റണി രാജുവിനെതിരായ അച്ചടക്ക നടപടികളില്‍ ഇന്ന് ചേരുന്ന ബാർ കൗണ്‍സില്‍ യോഗം നിർണായകമാണ്. കേസുമായി ബന്ധപ്പെട്ട പരാതികളെ തുട‍ർന്നുള്ള നടപടികളുടെ ഭാഗമായി ആന്‍റണി രാജുവിനും, ബന്ധപ്പെട്ട കക്ഷികള്‍ക്കും ബാർ കൗണ്‍സില്‍ നോട്ടീസ് നല്‍കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിശദമായ വാദം കേട്ട ശേഷമായിരിക്കും നടപടികളിലേക്ക് ബാർ കൗണ്‍സില്‍ കടക്കുക. ആന്‍റണി രാജുവിന്റെ നടപടി ഗുരുതരമെന്നും, നാണക്കേടെന്നുമാണ് ബാർ കൗണ്‍സിലിന്‍റെ വിലയിരുത്തല്‍. കേസില്‍ മൂന്നുവർഷം തടവിനാണ് ആന്‍റണി രാജുവിനെ നെടുമങ്ങാട് കോടതി ശിക്ഷിച്ചത്.