യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…! സംസ്ഥാനത്ത് 15 ട്രെയിനുകൾക്ക് വിവിധ സ്‌റ്റേഷനുകളിൽ പുതിയ സ്റ്റോപ് അനുവദിച്ചു; മാറ്റങ്ങൾ അറിയാം…

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് 15 ട്രെയിനുകൾക്കു വിവിധ സ്‌റ്റേഷനുകളിൽ പുതുതായി സ്‌റ്റോപ് അനുവദിച്ച് റെയിൽവേ.

video
play-sharp-fill

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് അയച്ച കത്തിലാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ഇക്കാര്യം അറിയിച്ചത്.

16127, 16128 ചെന്നൈ എഗ്‌മോർ-ഗുരുവായൂർ എക്‌സ്പ്രസിന് അമ്പലപ്പുഴയിൽ സ്‌റ്റോപ് അനുവദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

16325, 16325 നിലമ്പൂർ റോഡ് – കോട്ടയം എക്‌സ്പ്രസ് തുവ്വൂർ, വലപ്പുഴ സ്‌റ്റേഷനുകളിൽ നിർത്തും.

16327, 16328 മധുരൈ-ഗുരുവായൂർ എക്‌സ്പ്രസ് ചെറിയനാട് സ്‌റ്റേഷനിൽ നിർത്തും.

16334 തിരുവനന്തപുരം സെൻട്രൽ – വെരാവൽ എക്‌സ്പ്രസിന് പരപ്പനങ്ങാടി, വടകര സ്‌റ്റേഷനുകളിൽ സ്‌റ്റോപ് അനുവദിച്ചു.

16336 നാഗർകോവിൽ – ഗാന്ധിധാം വീക്ക്‌ലി എക്‌സ്പ്രസ് പരപ്പനങ്ങാടി സ്‌റ്റേഷനിൽ നിർത്തും.

16341 ഗുരുവായൂർ – തിരുവനന്തപുരം ഇന്റർസിറ്റി എക്‌സ്പ്രസിന് പൂങ്കുന്നം സ്‌റ്റേഷനിൽ സ്‌റ്റോപ്.

16366 നാഗർകോവിൽ- കോട്ടയം എക്‌സ്പ്രസ് : ധനുവച്ചപുരം സ്‌റ്റേഷൻ

16609 തൃശൂർ – കണ്ണൂർ എക്‌സ്പ്രസ് : കണ്ണൂർ സൗത്ത് സ്‌റ്റേഷൻ

16730 പുനലൂർ-മധുരൈ എക്‌സ്പ്രസ് : ബാലരാമപുരം സ്‌റ്റേഷൻ

16791 ടൂട്ടിക്കോറിൻ-പാലക്കാട് പാലരുവി എക്‌സ്പ്രസ് : കിളിക്കൊല്ലൂർ സ്‌റ്റേഷൻ

19259 തിരുവനന്തപുരം നോർത്ത് – ഭാവ്‌നഗർ എക്‌സ്പ്രസ്, 22149, 22150 എറണാകുളം – പുണെ എക്‌സ്പ്രസ് :വടകര സ്‌റ്റേഷൻ

16309, 16310 എറണാകുളം-കായംകുളം മെമു : ഏറ്റുമാനൂർ സ്‌റ്റേഷൻ

22475, 22476 ഹിസാർ-കോയമ്പത്തൂർ എക്‌സ്പ്രസ് – തിരൂർ സ്‌റ്റേഷൻ

22651, 22652 ചെന്നൈ സെൻട്രൽ – പാലക്കാട് എക്‌സ്പ്രസ് : കൊല്ലങ്കോട് സ്‌റ്റേഷൻ

66325, 66326 നിലമ്പൂർ റോഡ് ഷൊർണൂർ മെമു : തുവ്വൂർ സ്‌റ്റേഷൻ