
കോട്ടയം: വ്യാജ ലോട്ടറിവിൽപനയുടെ കേന്ദ്രമായി കോട്ടയം മാറുന്നു. ജില്ലയിലെ ലോട്ടറി മേഖലയ്ക്കു വൻഭീഷണിയായി മാറുകയാണ്.
വ്യാജ ലോട്ടറി വില്പന സജീവമായിട്ടുള്ളത് ഈരാറ്റുപേട്ട, പാലാ, കോട്ടയം, ചങ്ങനാശേരി, തലയോലപ്പറമ്ബ്, ഏറ്റുമാനൂര്‍, കഞ്ഞിക്കുഴി തുടങ്ങിയ സ്ഥലങ്ങളിലാണ്.
വ്യാജ ലോട്ടറി വില്പനയില്‍ മാത്രം വന്‍തുക ഓരോ ദിവസവും ജില്ലയില്‍ മറിയുന്നതായാണ് സൂചന. മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്ന ഒറ്റ നമ്പര്‍ ലോട്ടറിയുടെ രീതിയിലാണ് വ്യാജ ലോട്ടറികളും പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ കുറച്ചു നാളായി ജില്ലയില്‍ സര്‍ക്കാരിന്‍റെ ലോട്ടറി വില്പനയില്‍ വന്‍ കുതിച്ചു ചാട്ടമുണ്ടായിരുന്നു. ഇതോടെ ലോട്ടറി വില്പന തൊഴിലായി സ്വീകരിച്ചവരും നിരവധിയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ ഏതാനും നാളുകളായി ലോട്ടറി വില്പനയില്‍ കടുത്ത മാന്ദ്യമാണ് അനുഭവപ്പെടുന്നത്. മുമ്പുണ്ടായിരുന്നതിന്‍റെ പകുതി പോലും ടിക്കറ്റുകള്‍ കടകളില്‍ നിന്നും ഏജന്‍റുമാരുടെ പക്കല്‍ നിന്നും വിറ്റുപോകാത്ത സാഹചര്യമുണ്ടായതോടെയാണ് ലോട്ടറി തൊഴിലാളികള്‍ ഇതുസംബന്ധിച്ചു അന്വേഷണം നടത്തിയത്.
തുടര്‍ന്നാണ് സംസ്ഥാന ലോട്ടറിയ്ക്കു ബദലായി വ്യാജ ലോട്ടറി വില്പന എന്ന നടുക്കുന്ന സത്യം പുറത്തറിയുന്നത്.
വെള്ള കടലാസിൽ എഴുതുന്ന 4 നമ്പരുകളാണ് ലോട്ടറിയായി നൽകുന്നത്. സ്ഥിരമായി വാങ്ങുന്നവരാണ് ഇത്തരം വ്യാജ ലോട്ടറിയുടെ കസ്റ്റമർ .
വൈകുന്നേരം എവിടെ നിന്നാണന്ന് അറിയില്ല റിസൽട്ടും നൽകും. രഹസ്യമായി നടത്തുന്നതിനാൽ റിസൽട്ടിന്റെ ആധികാരികതയെ ചോദ്യം ചെയ്യാനാവില്ല. വല്ലപ്പോഴും പ്രൈസ് ലഭിക്കുന്നതിനാൽ ഒരു പരാതിയും പറയാതെ കടലാസ് ടിക്കറ്റ് വാങ്ങിക്കുന്നവരാണ് സ്ഥിരം ലോട്ടറി കസ്റ്റമർ .
സർക്കാർ നിരോധിച്ച ഓൺലൈൻ ലോട്ടറിയും കോട്ടയത്ത് വ്യാപകമാണ്. ലോട്ടറിയുടെ ഫോട്ടോയെടുത്ത് വാട്ട്സ്ആപ്പ് വഴി നൽകിയാണ് ഓൺ ലൈൻ കച്ചവടം പൊടിപൊടിക്കുന്നത്. പണം ഗൂഗിൾ പേവഴി നൽകും. ഇത്തരം കച്ചവടങ്ങൾ മറ്റ് ലോട്ടറി വിൽപ്പനക്കാരെ ബാധിക്കുന്നുണ്ട്. ഓൺലൈൻ തട്ടിപ്പ് ലോട്ടറിയുടെ കേന്ദ്രം കോട്ടയം കഞ്ഞിക്കുഴിയാണ്




