
നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ കോടതി ജഡ്ജിക്കെതിരെ ഗുരുതര പരാമർശങ്ങളുമായി നിയമോപദേശത്തിനൊപ്പമുള്ള സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ കുറിപ്പ്.മെമ്മറി കാർഡ് ചോർന്ന കേസില്‍ സംശയ നിഴലിലുള്ള ജഡ്ജി വിധി പറയാൻ അർഹയല്ല. ദിലീപിനെ കുറ്റവിമുക്തനാക്കാൻ തയാറാക്കിയ വിധിയെന്നും ദിലീപിനെതിരെയുള്ള തെളിവുകള്‍ പരിഗണിച്ചില്ലെന്നും കുറിപ്പില്‍ വിമർശനം.
കേസില്‍ എട്ടാം പ്രതിയായ ദിലീപിനെ കോടതി വെറുതെ വിട്ടിരുന്നു. കേസില്‍ ദിലീപിനെതിരെ ഗൂഢാലോചന തെളിയിക്കാൻ സാധിച്ചില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. കുറ്റക്കാരെന്ന് കോടതിക്ക് ബോധ്യമായ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ക്ക് 20 വര്‍ഷം കഠിനതടവും വിധിച്ചിരുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസാണ് ശിക്ഷ വിധിച്ചത്.



