
കണ്ണൂർ : സിപിഐഎം നേതാവ് കെ ലതേഷിനെ കൊലപ്പെടുത്തിയ കേസില്‍ ആർ.എസ്.എസ് – ബി.ജെ.പി പ്രവർത്തകരായ ഏഴ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി. പി. സുമിത്ത് (കുട്ടൻ), കെ.കെ. പ്രജീഷ് ബാബു, ബി. നിധിൻ, കെ. സനല്‍ (ഇട്ടു), സ്മിജോഷ്, സജീഷ് (ജിഷു), വി. ജയേഷ് എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് വിധിച്ചത്.
ഇവർക്കുള്ള ശിക്ഷ ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രഖ്യാപിക്കും. കേസിലെ ഒൻപത് മുതല്‍ 12 വരെയുള്ള പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു. കേസിന്റെ വിചാരണ കാലയളവില്‍ എട്ടാം പ്രതി മരണപ്പെട്ടിരുന്നു.
തലശ്ശേരി തലായിലെ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും മത്സ്യത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) നേതാവുമായിരുന്ന ലതേഷിനെ 2008 ഡിസംബർ 31-ന് വൈകുന്നേരമാണ് ഒരു സംഘം ആളുകൾ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. ലതേഷിന്റെ സുഹൃത്ത് മോഹൻലാലിനും (ലാലു) ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group



