
വെള്ളറട: ഒരേ നമ്പറിൽ രണ്ടു വണ്ടികൾ ഓടുന്നു. ഡ്യൂപ്ലിക്കേറ്റ് നമ്പർ വച്ച് ഓടുന്ന വണ്ടിയെയും ഉടമയെയും പിടികൂടാന്‍ ആർടിഒ അധികൃതര്‍ക്കു പോലും കഴിയുന്നില്ലെന്ന പരാതി ശക്തം.
ചെറിയകൊല്ല വടക്കുംകര ഇഡിവിച്ചല്ക്കോണം വീട്ടില്‍ എച്ച്. സെല്‍വനാണ് വണ്ടിയുടെ യഥാർഥ ഉടമ. ഇദ്ദേഹത്തിന്റെ കെ.എല്‍. 19 ഇ 2025 എന്ന നന്പറിലുള്ള പ്ലഷർ വാഹനത്തിന്റെ അതേ നന്പർ ഉപയോഗിച്ചാണ് പ്രദേശത്ത് മറ്റൊരു ആക്ടീവ സ്കൂട്ടർ ഓടുന്നത്.
ഹെല്‍മെറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിനു നിരവധി തവണ പെറ്റിക്കേസുകള്‍ വന്നതോടെ സെല്വൻ ഇക്കാര്യം സംബന്ധിച്ച് വെള്ളറട പോലീസില്‍ പരാതി നല്‍കിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്നു പാറശാല ആര്‍ടിഒയ്ക്കും പരാതി നല്കി. ആര്‍ടിഒയുടെ നിര്‍ദേശാനുസരണം പാറശാല പോലീസിലും പരാതി നല്കി. ഇതിനുശേഷം ഒടുവില്‍ തിരുവനന്തപുരം ആര്‍ടിഒയ്ക്കും സെല്വൻ പരാതി നല്‍കിയിട്ടുണ്ട്.
എന്തായാലും 28 പെറ്റി കേസുകളിലായി 14,500 രൂപയുടെ പിഴയടയ്ക്കാനാണു നിർദേശമുള്ളത്. ഹെല്‍മറ്റു ധരിച്ചു കൃത്യമായ രേഖകള്‍ സഹിതം വാഹനമോടിക്കുന്ന തനിക്ക് പിഴയൊടുക്കാനുള്ള ശേഷിയില്ലെന്നു സെല്വൻ പറയുന്നു. ഡ്യൂപ്ലിക്കേറ്റ് നമ്ബര്വച്ച് ഓടുന്ന വാഹനം കണ്ടെത്തി അതിന്റെ ഉടമയില്‍നിന്നും പെറ്റിത്തുക ഈടാക്കണമെന്നാണ് സെല്‍വന്റെ ആവശ്യം.




