തൊണ്ടിമുതലും തിരുവനന്തപുരം സീറ്റും; ആന്‍റണി രാജു അയോഗ്യനായതോടെ യോഗ്യനായ സ്ഥാനാര്‍ത്ഥിയെ കിട്ടാതെ ജനാധിപത്യ കേരള കോണ്‍ഗ്രസ്; സീറ്റിനായി അവകാശവാദം ഉന്നയിച്ച് കേരള കോണ്‍ഗ്രസ് എമ്മും, സിഎംപിയും

Spread the love

തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് ആന്‍റണി രാജു അയോഗ്യനായതോടെ തിരുവനന്തപുരം മണ്ഡലത്തില്‍ ഉചിതമായ സ്ഥാനാര്‍ത്ഥിയെ കിട്ടാതെ ജനാധിപത്യ കേരള കോണ്‍ഗ്രസ്.

video
play-sharp-fill

സീറ്റിനായി എല്‍ഡിഎഫില്‍ കേരള കോണ്‍ഗ്രസ് എമ്മും, യുഡിഎഫില്‍ സിഎംപിയും അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു. നിയമസഭാ തെര‍ഞ്ഞെടുപ്പ് അടുത്തതോടെ മത്സരരംഗത്തേക്ക് ആരൊക്കെ എന്ന ചർച്ചകള്‍ സജീവമാണ്.

ഏപ്രില്‍ രണ്ടാം വാരമായിരിക്കും കേരളത്തില്‍ തെരഞ്ഞെടുപ്പ് എന്നാണ് സൂചന.
തൊണ്ടിമുതലും തിരുവനന്തപുരം സീറ്റും- പണ്ട് തിരുവനന്തപുരം വെസ്റ്റായിരുന്ന കാലം തൊട്ടേ കേസിന്‍റെ പോക്ക് കണ്ടതാണ് മണ്ഡലം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓസ്ട്രേലിയൻ പൗരനെ ലഹരിക്കേസില്‍ വിടുതലാക്കാൻ തൊണ്ടി മുതലായ അടിവസ്ത്രം അഭിഭാഷകൻ വെട്ടി ചെറുതാക്കിയെന്ന് വെളിപ്പെട്ട 1996ല്‍ കേസ് വന്നെങ്കിലും അഭിഭാഷകനായ ആന്‍റണി രാജു എംഎല്‍എ ആയി. കുറ്റപത്രമായപ്പോള്‍ 2006 ല്‍ വീണ്ടും മത്സരിക്കാനിറങ്ങിയ ആന്‍റണി രാജുവിന്‍റെ സ്ഥാനാര്‍ഥിക്കുപ്പായം വിഎസ് വെട്ടി.