
ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കിയിലെ ഉടുമ്പൻചോല മണ്ഡലത്തില്‍ സിപിഎമ്മിൻ്റെ മുതിർന്ന നേതാവ് എം എം മണി വീണ്ടും മത്സരിക്കുമെന്ന് റിപ്പോർട്ട്.
ടേം വ്യവസ്ഥയില്‍ മണിക്ക് ഇളവ് നല്‍കണമെന്ന് സിപിഎം ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെടാൻ ധാരണയായിട്ടുണ്ട്. ജയസാധ്യത കണക്കിലെടുത്താണ് തീരുമാനം.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഉടുമ്പൻചോല മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ വലിയ തിരിച്ചടിയാണ് എല്‍ഡിഎഫിനുണ്ടായത്. അതാണ് സിപിഎമ്മിനെ എം എം മണി തന്നെ മത്സരിക്കണമെന്ന നിലപാടിലേക്കെത്തിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ 10 പഞ്ചായത്തുകളില്‍ എല്‍ഡിഎഫിനായിരുന്നു ഭരണം. എന്നാല്‍ ഇത്തവണ അഞ്ച് പഞ്ചായത്തുകള്‍ യുഡിഎഫ് പിടിച്ചെടുത്തു. കഴിഞ്ഞ തവണ 38305 വോട്ട് എംഎം മണി ഭൂരിപക്ഷം നേടിയിരുന്നു. ഇപ്പോള്‍ എണ്ണൂറോളം വോട്ടുകളുടെ ഭൂരിപക്ഷം യുഡിഎഫിനാണ്.
ഇതോടെ മറ്റൊരാള്‍ മത്സരിച്ചാല്‍ മണ്ഡലത്തില്‍ തിരിച്ചടി നേരിടുമെന്ന വിലയിരുത്തലിനെ തുടർന്നാണ് എംഎം മണിയെ തന്നെ പരിഗണിക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ തവണ നേടിയ ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും എംഎം മണിയെ രംഗത്തിറക്കി വിജയിച്ചു കയറാമെന്നാണ് സിപിഎമ്മിന്റെ കണക്കു കൂട്ടല്‍. പ്രചാരണം നേരത്തെ തുടങ്ങാനുള്ള തയ്യാറെടുപ്പുകളും നടന്നുവരികയാണ്.



