കോട്ടയം ജില്ലയിൽ നാളെ (08.01.2026) നാട്ടകം,മീനടം,ഈരാറ്റുപേട്ട,ഗാന്ധിനഗർ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ നാളെ (08.01.2026) നാട്ടകം,മീനടം,ഈരാറ്റുപേട്ട,ഗാന്ധിനഗർ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

video
play-sharp-fill

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പള്ളിക്കുന്ന് ട്രാൻസ്‌ഫോർമർ പരിധിയിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്

മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊല്ലം പറമ്പ് ട്രാൻസ്ഫോർമറിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (08.01.2026) വിവിധ LT ലൈൻ വർക്കുകൾ നടക്കുന്നതിനാൽ വാക്കപറമ്പ്, വാഴമറ്റം എന്നീ ഭാഗങ്ങളിൽ 8.30am മുതൽ 3.30pm വരെയും പെരിങ്ങാലി ട്രാൻസ്ഫോർമർ പരിധിയിൽ 8.30am മുതൽ 5pm വരെയും വൈദ്യുതി മുടങ്ങുന്നതാണ്.

മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ദയറ ട്രാൻസ്ഫോർമറിൽ രാവിലെ 9 മണി മുതൽ രണ്ടു മണി വരെ വൈദ്യുതി മുടങ്ങും

ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, നവജീവൻ, ഉണ്ണി ബസാർ എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മ ണി വരെ വൈദ്യുതി മുടങ്ങും.

തെങ്ങണ കെഎസ്ഇബി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, ആൻസ്, കെ എഫ് സി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5:30 മണി വരെ വൈദ്യുതി മുടങ്ങും

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT മെയിൻ്റനൻസ് വർക്ക് നടക്കുന്നതിനാൽ മുരിക്കുംപുഴ, കരിപ്പത്തിക്കണ്ടം, പ്രസാദ് റോഡ്, പാലം പുരയിടം, കത്തീഡ്രൽ പള്ളി, കൂട്ടിയാനി റോഡ്, കടപ്പാട്ടൂർ കരയോഗം എന്നിവടങ്ങളിൽ രാവിലെ 08.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മന്നത്ത്കടവ്, ടാപ്പിയോക, കാന എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9:30 മണി മുതൽ വൈകിട്ട് 5:30 മണി വരെ വൈദ്യുതി മുടങ്ങുന്നതായിരിക്കും.

കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പരിയാരമംഗലം കാളവണ്ടി, വോഡാഫോൺ, മംഗളാരം, വയലോരം, കറുത്തേടം, കുമ്മണ്ണൂർ എൻഎസ്എസ്, മന്ദിരം, സാംസ്കാരിക നിലയം, സെന്റ്‌ ജോസഫ് മില്ല്, ഉദയ നന്മ, ചേർപ്പുങ്കൽ ഹൈവേ തുരുത്തിക്കുഴി, വള്ളിയാട്ടുകുഴി, ചേർപ്പുങ്കൽ ചർച്ച്, സമീറിറ്റൺ, എബനേസർ, ഇൻഡസ് മോട്ടോഴ്സ്, ടാറ്റ മോട്ടോഴ്സ്, എന്നീ ട്രാൻസ്ഫർമുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും

അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഇളപാനി ,മണ്ണൂർപ്പള്ളി, ചേന്നാമറ്റം ,പുതുപ്പള്ളിക്കുന്ന് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9മണിമുതൽ 5മണിവരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,
പാലാത്ര എസ്‌എൻഡിപി,വാഴപ്പള്ളി ഗ്രൗണ്ട്,വേലം കുന്നു,കുഴിക്കരി,ഞാറ്റുകാല,
ഉറവ റോഡ്,തിരുമല

എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെയും
ഉറവ കമ്പനി,പെരുന്ന,പെരുംപുഴ കടവ് റോഡ്,എ.സി റോഡ്, വേട്ടടി എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ ഭാഗികമായും വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തലപ്പാടി, എസ്എംഇ ഫാർമസി, സെൻറ് ജൂഡ് സ്കൂൾ, എള്ളുകാല, പന്തുകളം എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്