
സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി വിഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് നടത്തിവരുന്ന നാരിശക്തി പദ്ധതിയുടെ ഭാഗമാകാൻ അപേക്ഷകള്‍ ക്ഷണിക്കുന്നു. വിധവകള്‍ക്കും സിംഗിള്‍ മദേഴ്സിനുമായി നടത്തിവരുന്ന സൗജന്യ നൈപുണ്യ വികസന പരിശീലന പദ്ധതിയായ നാരിശക്തിയുടെ സൗജന്യ ബേക്കിംഗ് കോഴ്സിലേക്കാണ് ഇപ്പോള്‍ അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്.
വിഗാർഡ് നാരിശക്തി പദ്ധതിയുടെ ഭാഗമായി തയ്യല്‍, ബ്യൂട്ടീഷ്യൻ കോഴ്സുകള്‍ നടപ്പ് സാമ്ബത്തിക വർഷത്തില്‍ നടത്തിയിരുന്നു. സ്വയം തൊഴില്‍ കണ്ടെത്തുവാൻ ശ്രമിക്കുന്ന വിധവകള്‍ക്കും സിംഗിള്‍ മദേഴ്സിനും ഈ പദ്ധതി സഹായകരമാകുമെന്നതിനാലാണ് നാരിശക്തിയുടെ രണ്ടാം ഘട്ടം നടപ്പാക്കുവാൻ വിഗാർഡ് ഇൻഡസ്ട്രീസ് മുൻകൈയെടുക്കുന്നത്.
സമൂഹത്തിലെ തൊഴില്‍ രഹിതരായ വനിതകള്‍ക്ക് പുതിയ ജീവിതമാർഗം തുറന്നു കൊടുക്കുക എന്ന ലക്ഷ്യത്തോടെ വെല്‍ഫെയർ സർവീസ് എറണാകുളവുമായി (സഹൃദയ) സഹകരിച്ചാണ് വിഗാർഡ് ഇൻഡസ്ട്രീസ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജനുവരി 27 മുതല്‍ 15 ദിവസം നീണ്ടു നില്‍ക്കുന്ന കോഴ്സില്‍ കേക്ക്, കുക്കീസ്, വിവിധ തരം ബ്രഡുകള്‍ തുടങ്ങിയവ ബേക്ക് ചെയ്യുന്നതില്‍ പരിശീലനം ലഭിക്കും. കൂടാതെ ബുക്ക് കീപ്പിംഗ്, സാമ്ബത്തിക സാക്ഷരത, ബാങ്കിംഗ് എന്നീ വിഷയങ്ങളിലും പരിശീലനം നല്‍കും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് തൊഴില്‍ സഹായവും നല്‍കുന്നതാണ്. സഹൃദയയുടെ നോർത്ത് പറവൂരുള്ള സഹൃദയ ട്രെയിനിംഗ് സെന്ററില്‍ വച്ചായിരിക്കും പരിശീലനം നല്‍കുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി
9744439337
എന്ന നമ്പറിൽ ബന്ധപ്പെടുക.



