യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ആഭ്യന്തരം ജമാഅത്തെ ഇസ്‌ലാമിക്കെന്ന പരാമര്‍ശം പിൻവലിക്കണം; എ കെ ബാലന് വക്കീല്‍ നോട്ടീസ് അയച്ച് ജമാഅത്തെ ഇസ്ലാമി

Spread the love

കോഴിക്കോട്: സി പി എം കേന്ദ്ര കമ്മിറ്റി അംഗവും മുതിർന്ന നേതാവുമായ എ കെ ബാലന്‍റെ വിവാദ പ്രസ്താവനക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ച്‌ ജമാഅത്തെ ഇസ്ലാമി. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് ജമാഅത്തെ ഇസ്ലാമി സെക്രട്ടറി മുഹമ്മദ്‌ സാഹിബ് നോട്ടിസ് അയച്ചത്.

video
play-sharp-fill

യു ഡി എഫ് വീണ്ടും കേരളത്തില്‍ അധികാരത്തിലെത്തിയാല്‍ ജമാഅത്തെ ഇസ്‌ലാമിയായിരിക്കും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുകയെന്നായിരുന്നു എ കെ ബാലൻ പറഞ്ഞത്.

പ്രസ്താവന 7 ദിവസത്തിനകം പിൻവലിച്ച്‌ പരസ്യമായി മാപ്പ് പറയണമെന്നും ക്ഷമാപണം നടത്തിയില്ലെങ്കില്‍ ക്രിമിനല്‍ കേസ് നടപടികളുമായി മുന്നോട്ടു പോകുമെന്നും നോട്ടീസില്‍ പറയുന്നു. എ കെ ബാലന്‍റെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവും ജമാഅത്തെ ഇസ്ലാമി അമീറും രംഗത്തെത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group