play-sharp-fill
കോട്ടയം സ്വദേശിയായ ഡ്രൈവറുടെ ക്രൂരത: പിതാവിനെ അടിച്ച് കൊന്ന് കാമുകിയെ യുമായി കടന്നു; യുവതിയെ തട്ടിക്കൊണ്ട് പോയത് സ്വർണവും പണവും സഹിതം

കോട്ടയം സ്വദേശിയായ ഡ്രൈവറുടെ ക്രൂരത: പിതാവിനെ അടിച്ച് കൊന്ന് കാമുകിയെ യുമായി കടന്നു; യുവതിയെ തട്ടിക്കൊണ്ട് പോയത് സ്വർണവും പണവും സഹിതം

സ്വന്തം ലേഖകൻ

പത്തനംതിട്ട: പിതാവിനെ അടിച്ച് കൊന്ന് സ്വർണവും പണവും സഹിതം  കാമുകിയെ സ്വന്തമാക്കി കോട്ടയം സ്വദേശിയായ ഡ്രൈവറുടെ ക്രൂരത. മകളുടെ പ്രണയത്തിന് എതിരുനിന്ന പത്തനംതിട്ട സ്വദേശിയായ പ്രവാസിയെയാണ് കോട്ടയം സ്വദേശിയായ ഡ്രൈവറും ഗുണ്ടാ സംഘവും ചേർന്ന് അടിച്ച് കൊലപ്പെടുത്തിയത്. പ്രണയബന്ധത്തെപ്പറ്റി സംസാരിക്കാനായി വീട്ടിലെത്തിയ മകളുടെ കാമുകൻ പിതാവിനെ ക്രൂരമായി ആക്രമിച്ച് താഴെയിടുകയായിരുന്നു. പിതാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിക്കിടക്കയിൽ കഴിയുമ്പോൾ മകൾ സ്വർണവും പണവും സഹിതം കാമുകനൊപ്പം മുങ്ങി.  പത്തനംതിട്ട ഇലന്തൂര്‍ ഇടപ്പരിയാരം വിജയവിലാസത്തില്‍ സജീവ് (49) ആണ് മകളുടെ കാമുകന്റെയും ഗുണ്ടകളുടെയും ആക്രമണത്തിൽ മരിച്ചത്.

27ന് പട്ടാപ്പകലാണ് സജീവിന് മര്‍ദ്ദനമേറ്റത്. മകളുടെ പ്രണയവിവരം അറിഞ്ഞ് ഗള്‍ഫില്‍ ജോലിയുള്ള സജീവ് രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. കോട്ടയം സ്വദേശിയായ ഡ്രൈവറുമായുള്ള പ്രണയത്തില്‍ നിന്ന് മകളെ പിന്തിരിപ്പിക്കാന്‍ സജീവ് കഴിവതും ശ്രമിച്ചിരുന്നു. തുടര്‍ന്ന് കാമുകന്‍ ഇവരുടെ വീട്ടിലെത്തി പിതാവിനെ ചോദ്യം ചെയ്തു. തങ്ങള്‍ പ്രായപൂര്‍ത്തിയായവരാണെന്നും ആര് തടസം നിന്നാലും മകളുടെ കഴുത്തില്‍ താലചാര്‍ത്തുമെന്നും പറഞ്ഞതോടെ സജീവ് ക്ഷുഭിതനായി. തുടര്‍ന്ന് വാക്കേറ്റവും ഉണ്ടായി. വീട്ടില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളുമായി മകള്‍ അടുത്ത ദിവസം ആരും അറിയാതെ സ്ഥലം വിടുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

27ന് മെഴുവേലി കുറിയാനിപ്പള്ളിയിലെ ഭാര്യ വീട്ടില്‍ സജീവ് എത്തിയതറിഞ്ഞ് മകളുടെ കാമുകനും നാല് സുഹൃത്തക്കളും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. അടിയേറ്റ് നിലത്തുവീണ സജീവ് വീട്ടിലെത്തി താമസിയാതെ തളര്‍ന്നുവീണു. തുടര്‍ന്ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും പിന്നീട് വൈക്കത്തെ ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച സജീവ് മരിച്ചു. സജീവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് ഇടപ്പരിയാരത്ത് നടക്കും.
അതേസമയം പിതാവ് മര്‍ദ്ദിച്ചുവെന്ന് കാട്ടി മകളും കാമുകനും ചേര്‍ന്ന് ആറന്മുള പൊലീസില്‍ പരാതി നല്കിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളുവെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ചന്ദ്രബാബു പറഞ്ഞു.