
കർണാടക: കർണാടകയിലെ കാടൂരിൽ പണത്തിനായി 16 കാരിയായ മകളെ വേശ്യാവൃത്തിക്ക് കൊണ്ടുപോയ കേസിൽ അച്ഛനും മുത്തശ്ശിയും ഉള്‍പ്പെടെ പത്തുപേർ അറസ്റ്റിലായി.
അച്ഛൻ മകളെ മംഗളൂരുവില്‍ എത്തിച്ച് നിരവധിപ്പേർക്ക് കാഴ്ചവച്ചെന്നും ഇതിന് ഒത്താശ ചെയ്തത് പെണ്‍കുട്ടിയുടെ അച്ഛന്റെ അമ്മയാണെന്നുമാണ് പുറത്തുവരുന്ന വിവരം. ആറു ദിവസത്തോളമാണ് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ നിരവധിപേർ പീഡിപ്പിച്ചത്. അമ്മയില്ലാത്ത 16 കാരി അമ്മാവനെ വിവരമറിച്ചതോടെയാണ് വിവരം പുറത്തുവന്നത്. പിന്നാലെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. അച്ഛൻ ഉള്‍പ്പെടെ പത്തുപേർക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. പോക്സോ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.



