
തിരുവനന്തപുരം: ശാസ്‌തമംഗലത്തെ കോർപറേഷൻ കെട്ടിടത്തില്‍ വാടകയ്ക്ക് പ്രവർത്തിക്കുന്ന എംഎല്‍എ ഓഫീസ് ഒഴിയുന്നുവെന്ന് വി കെ പ്രശാന്ത്. മരുതംകുഴിയിലെ പുതിയ ഓഫീലേക്ക് ഉടൻ പ്രവർത്തനം മാറ്റാനാണ് തീരുമാനം.
അനാവശ്യ വിവാദം വേണ്ടെന്നും ഇനി തർക്കത്തിനും ചർച്ചയ്ക്കും ഇല്ലെന്നും ഓഫീസ് മാറാൻ തീരുമാനിച്ചെന്നും പ്രശാന്ത് മാദ്ധ്യമങ്ങളോട് വിശദീകരിച്ചു. ദിനംപ്രതി നൂറുകണക്കിന് ആളുകള്‍ വരുന്ന ഇടമാണ് എംഎല്‍എ ഓഫീസെന്നും അതിനുപറ്റിയ സ്ഥലത്തേക്കാണ് മാറുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. ‘വിവാദങ്ങള്‍ക്ക് ഇനി സ്ഥാനമില്ല. വികസനത്തിനുവേണ്ടിയാണ് ജനം ഞങ്ങളെ തിരഞ്ഞെടുത്തത്. ഓഫീസില്‍ ജനം വരുന്നത് രാഷ്ട്രീയത്തിനല്ല. ഈ വിവാദങ്ങളെ വച്ചുകൊണ്ട് എനിക്കെതിരെ വ്യക്തിപരമായി അപവാദം പ്രചരിപ്പിക്കാൻ ശ്രമമുണ്ടായി. പുതിയ ഓഫീസിലേക്ക് മാറുന്ന തീയതി തീരുമാനിച്ചിട്ടില്ലെന്നും എം എൽ എ കൂട്ടിച്ചേർത്തു.
ബിജെപി നേതാവും കൗണ്‍സിലറുമായ ആർ. ശ്രീലേഖയും വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്തും തമ്മിലുള്ള ഓഫീസ് കെട്ടിട തർക്കം വലിയ രീതിയില്‍ ചർച്ചയായിരുന്നു. തിരുവനന്തപുരം കോർപറേഷനില്‍ ബിജെപി അധികാരമേറ്റതിന് പിന്നാലെ ഓഫീസ് ഒഴിഞ്ഞു തരണമെന്ന ആവശ്യവുമായി ആർ ശ്രീലേഖ രംഗത്തെത്തിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


