മൂവാറ്റുപുഴയിൽ ആന്ധ്രയിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; ഒരാൾക്ക് ദാരുണാന്ത്യം

Spread the love

മൂവാറ്റുപുഴ: ആന്ധ്രയിൽ നിന്നുള്ള ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനം ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.

video
play-sharp-fill

എംസി റോഡിൽ തൃക്കളത്തൂർ കാവുംപടിയിൽ ഇന്നു പുലർച്ചെ അഞ്ചരയോടെയാണ് അപകടം.
ആന്ധ്രയിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ ശേഷം ഇവിടെ നിന്ന് ടാക്സിയിൽ ശബരിമലയിൽ എത്തി ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു തീർഥാടകർ. അഞ്ചു പേരാണ് കാറിൽ ഉണ്ടായിരുന്നത്.

തൃക്കളത്തൂരിൽ കണ്ടെയ്നർ ലോറിയുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കണ്ടെയ്നർ ലോറി തല കീഴായി മറിഞ്ഞു. കാറിലുണ്ടായിരുന്നവരെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരാൾ മരിച്ചു. 2 പേർക്ക് ഗുരുതരമായി പരുക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരാളെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. മറ്റുള്ളവർ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടാഴ്ച മുൻപ് ഇവിടെ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപെട്ടിരുന്നു.