
കോട്ടയം: മലബന്ധം മാറ്റാനും ആർത്തവ സമയത്തെ അസ്വസ്ഥതകള്‍ കുറയ്ക്കാനും പേരയ്ക്ക മികച്ചൊരു പരിഹാരമാണെന്ന് ആരോഗ്യ വിദഗ്ധർ.
ദൈനംദിന ഭക്ഷണത്തില്‍ പേരയ്ക്ക ഉള്‍പ്പെടുത്തുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
ഹൃദയാരോഗ്യത്തിന് ഉത്തമം

Whatsapp Group 1 | Whatsapp Group 2 |Telegram Group
പേരയ്ക്കയില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപീൻ എന്ന ആന്റിഓക്സിഡന്റ് കൊളസ്ട്രോള്‍ കുറയ്ക്കാൻ സഹായിക്കുന്നു. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ഹൃദയത്തിന്റെ പ്രവർത്തനം സുഗമമാക്കുകയും ചെയ്യും.
ആർത്തവ വേദനയില്‍ നിന്ന് ആശ്വാസം
ആർത്തവ സമയത്തും അതിനു മുൻപും ഉണ്ടാകുന്ന കഠിനമായ വേദന കുറയ്ക്കാൻ പേരയ്ക്ക സഹായിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന വീക്കം തടയാനുള്ള ശേഷി പേശിവലിവും വേദനയും ലഘൂകരിക്കാൻ സഹായിക്കുന്നു.
ദഹനപ്രശ്നങ്ങള്‍ക്കും മലബന്ധത്തിനും പരിഹാരം
ഉയർന്ന അളവില്‍ നാരുകള്‍ അടങ്ങിയതിനാല്‍ മലബന്ധം അനുഭവിക്കുന്നവർക്ക് പേരയ്ക്ക ഒരു മികച്ച ഔഷധമാണ്. കൂടാതെ, അസിഡിറ്റി, ഗ്യാസ്, വയറു വീർക്കല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നു. ഇതിലെ ആന്റിമൈക്രോബയല്‍ സംയുക്തങ്ങള്‍ കുടലിന്റെ ആരോഗ്യം സംരക്ഷിക്കുന്നു. പഴുത്ത പേരയ്ക്കയിലെ നാരുകള്‍ അള്‍സർ തടയാൻ സഹായിക്കും.




