
വയനാട്: പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ യുഡിഎഫ്, ബിജെപി സഖ്യമെന്ന് സിപിഎം.
സ്റ്റാൻ്റിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ ബിജെപിയും യുഡിഎഫും പരസ്പരം വോട്ട് ചെയ്തെന്നാണ് ആക്ഷേപം. എല്‍ഡിഎഫ്- 9, യുഡിഎഫ്- 8, ബിജെപി- 4 എന്നിങ്ങനെയാണ് കക്ഷിനില.
വികസന കാര്യം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റികളില്‍ യുഡിഎഫ് 12 വോട്ടുകള്‍ നേടി. ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റിയിലേക്ക് ബിജെപി പ്രതിനിധി എതിരില്ലാതെ ജയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരസ്പരം സഹായിച്ചത് കൊണ്ടാണ് ബിജെപി – യുഡിഎഫ് സ്ഥാനാർഥികള്‍ വിജയിച്ചത് എന്നാണ് സിപിഎം ആരോപണം. കെ പി സി സി ജനറല്‍ സെക്രട്ടറി കെ എല്‍ പൗലോസ് നേതൃത്വം നല്‍കുന്ന ഗ്രൂപ്പാണ് സഖ്യത്തിന് കളമൊരുക്കിയതെന്ന് സിപിഎം ആരോപിച്ചു.



