പുല്‍പ്പള്ളില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു; രണ്ട് പാപ്പാന്മാര്‍ക്ക് പരിക്ക്;ആനയെ തളച്ചത് മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ

Spread the love

വയനാട്: വയനാട് പുല്‍പ്പള്ളില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു. രണ്ട് പാപ്പാന്മാര്‍ക്ക് പരിക്കേറ്റു. പുൽപ്പള്ളി സീതാദേവി ക്ഷേത്ര പട്ടണ പ്രദക്ഷിണത്തിന് ശേഷം ക്ഷേത്രവളപ്പിൽ വെച്ചാണ് ആന ഇടഞ്ഞത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം.

video
play-sharp-fill

കൊല്ലത്ത് നിന്നാണ് കൊണ്ടുവന്ന ശിവന്‍ എന്ന ആനയാണ് ഉത്സവത്തിനിടെ ഇടഞ്ഞത്. പാപ്പാൻമാരായ ഉണ്ണി, രാഹുൽ എന്നിവർക്കാണ് പരിക്കേറ്റത്.

ഇവരെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ആനയെ തളച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group