ആർപ്പൂക്കര ആറുമണിക്കാറ്റിൽ മാലിന്യംതള്ളൽ തുടർക്കഥ;കോട്ടയത്തിന് പുറത്തുനിന്നും എത്തിക്കുന്ന മാലിന്യവണ്ടിക്ക് മുന്നിലും പിന്നിലും ബൈക്കിൽ നിരീക്ഷകർ;സിസിടിവി ക്യാമറ സ്ഥാപിക്കണമെന്ന ആവശ്യം ശക്തം

Spread the love

ആർപ്പൂക്കര : വാര്യമുട്ടത്തെ ആറുമണിക്കാറ്റിൽ കക്കൂസ് മാലിന്യം തള്ളിയത് ജീവിതം ദുസഹമാക്കി.
ദിവസവും നൂറുകണക്കിന് ആളുകൾ എത്തുന്ന സ്ഥലത്ത് മാലിന്യംതള്ളൽ തുടർക്കഥയാവുകയാണ്. ഇപ്പോൾ കക്കൂസ് മാലിന്യത്തിന്റെ ദുർഗന്ധംമൂലം വഴിയിലൂടെ സഞ്ചരിക്കാൻപോലും സാധിക്കാത്ത സ്ഥിതിയാണ്.

video
play-sharp-fill

ആർപ്പൂക്കരയുടെയും അതിരമ്പുഴ പഞ്ചായത്തിന്റെ മാന്നാനത്തോടും ചേർന്ന സ്ഥലത്ത് 300 മീറ്ററോളം ദൂരത്തിൽ പാടശേഖരമാണ് ഇരുവശത്തുമുള്ളത്. വൈകുന്നേരങ്ങളിൽ ആളുകൾ വന്നിരിക്കുന്ന ആറുമണിക്കാറ്റ് എന്ന് പേരിട്ട ഈ സ്ഥലത്താണ് കക്കൂസ് മാലിന്യംതള്ളൽ സ്ഥിരമായിരിക്കുന്നത്.

മാലിന്യം തള്ളുന്നത് പുലർച്ചെ രണ്ടുമണിയോട് അടുത്ത് സമയത്താണ്. കോട്ടയത്തിന് പുറത്തുനിന്നും എത്തിക്കുന്ന മാലിന്യവണ്ടിക്ക് മുന്നിലും പിന്നിലും ബൈക്കിൽ നിരീക്ഷകർ ഉണ്ടായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറുമണിക്കാറ്റിലെത്തി വേഗം മാലിന്യംതള്ളി കടക്കുകയാണ് പതിവ്. ഇടക്കാലത്ത് ചിലർ പ്രതികരിച്ചപ്പോൾ സമീപത്തുള്ള വീടുകളുടെ സിസിടിവി ക്യാമറകളുടെ ദിശ മാറ്റിവെപ്പിച്ചെന്നും നാട്ടുകാർ പറയുന്നു.

കക്കൂസ് മാലിന്യം തള്ളുന്നതടക്കമുള്ള കാര്യങ്ങൾ കണ്ടെത്തുന്നതായി സ്ഥലത്ത് സിസിടിവി ക്യാമറ സ്ഥാപിക്കണമെന്ന് ആർപ്പൂക്കര പഞ്ചായത്ത് അംഗം മായ ടീച്ചർ പറഞ്ഞു. നാട്ടുകാരെ കൂട്ടി പ്രതിഷേധം നടത്തുമെന്നും അവർ പറഞ്ഞു.