നിയമസഭ തിരഞ്ഞെടുപ്പില്‍ ഉമ്മൻചാണ്ടിയുടെ മകള്‍ മറിയ ഉമ്മനും മത്സരിക്കാൻ സാധ്യത: ചെങ്ങന്നൂർ, ആറന്മുള, കാഞ്ഞിരപ്പള്ളി എന്നീ മണ്ഡലങ്ങളിലാണ് പരിഗണിക്കുന്നത്.

Spread the love

കോട്ടയം: നിയമസഭ തിരഞ്ഞെടുപ്പില്‍ ഉമ്മൻചാണ്ടിയുടെ മകള്‍ മറിയ ഉമ്മനും മത്സരിക്കാൻ സാധ്യത. ചെങ്ങന്നൂർ, ആറന്മുള, കാഞ്ഞിരപ്പള്ളി എന്നീ മണ്ഡലങ്ങളിലാണ് പരിഗണിക്കുന്നത്.

video
play-sharp-fill

യുഡിഎഫിന് വലിയ മുന്നേറ്റത്തിലേക്ക് എത്താൻ സാധിക്കുമെന്ന് കണക്ക് കൂട്ടുന്ന മണ്ഡലങ്ങളാണിത്. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് ഒരാള്‍ മത്സരരംഗത്തേക്ക് എത്തിയാല്‍ യുഡിഎഫിന് കൂടുതല്‍ ഉണർവ് ഉണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് മുന്നണി.

മറിയ ഉമ്മനുമായി ചില നേതാക്കള്‍ ബന്ധപ്പെട്ടതായും വിവരങ്ങള്‍ ലഭിക്കുന്നുണ്ട്. മുതിർന്ന നേതാക്കള്‍ നേരിട്ട് സംസരിച്ചതായും സൂചനയുണ്ട്. ഇക്കാര്യത്തില്‍ ഉടൻ തന്നെ വ്യക്തത വന്നേക്കും. നിർണായകമായ നീക്കങ്ങള്‍ കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്നുണ്ട്. അച്ചു ഉമ്മന്റെ പേരും പാർട്ടി പരിഗണിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘പുതുപ്പള്ളിയില്‍ മത്സരിക്കണോ എന്നത് പാര്‍ട്ടി തീരുമാനിക്കും’; ചാണ്ടി ഉമ്മന്‍
അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളി മണ്ഡലത്തില്‍ നിന്ന് മാറി നില്‍ക്കാൻ തയ്യാറെന്ന് ചാണ്ടി ഉമ്മൻ എംഎല്‍എ നേതൃത്വത്തെ അറിയിച്ചിരുന്നു.

പുതുപ്പള്ളിയില്‍ മത്സരിക്കണോ എന്നത് പാർട്ടി തീരുമാനിക്കുമെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. പുതുപ്പള്ളിയില്‍ യുഡിഎഫ് വിജയിച്ചിരിക്കും. അതില്‍ സംശയമൊന്നുമില്ലെന്നും അദേഹം വ്യക്തമാക്കിയിരുന്നു.