മോഷണശ്രമത്തിനിടെ എക്സോസ്റ്റ് ഫാനില്‍ കുടുങ്ങി കള്ളൻ; രക്ഷപ്പെടുത്തി അറസ്റ്റ് ചെയ്ത് പൊലീസ്

Spread the love

രാജസ്ഥാൻ : വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കി മോഷണത്തിനെത്തിയ കള്ളൻ എക്സോസ്റ്റ് ഫാനിന്റെ ദ്വാരത്തില്‍ കുടുങ്ങിയത് മണിക്കൂറുകളോളം.

video
play-sharp-fill

രാജസ്ഥാനിലെ കോട്ടയില്‍ സുഭാഷ് കുമാർ റാവത്തിന്റെ വീട്ടിലാണ് നാടകീയമായ ഈ സംഭവങ്ങള്‍ അരങ്ങേറിയത്.
ജനുവരി 3-ന് സുഭാഷ് കുമാറും കുടുംബവും ഖാട്ടുശ്യാംജി സന്ദർശിക്കാൻ പോയ സമയത്താണ് മോഷണശ്രമം നടന്നത്.

പുലർച്ചെ ഒരു മണിയോടെ സുഭാഷിന്റെ ഭാര്യ വീട്ടില്‍ തിരിച്ചെത്തി മുൻവാതില്‍ തുറന്നപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. അടുക്കളയിലെ എക്സോസ്റ്റ് ഫാൻ ഘടിപ്പിക്കുന്ന ഇടുങ്ങിയ ദ്വാരത്തില്‍ പകുതി ശരീരം കുടുങ്ങിയ നിലയിലായിരുന്നു കള്ളൻ. അകത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ ഭിത്തിയിലെ ദ്വാരത്തില്‍ കുടുങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കള്ളൻ കുടുങ്ങിയ വിവരം അറിഞ്ഞ് പരിസരവാസികള്‍ തടിച്ചുകൂടി. ഏകദേശം ഒരു മണിക്കൂറോളം ഈ അവസ്ഥയില്‍ തുടർന്ന ഇയാളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഏറെ പാടുപെട്ടാണ് ഇയാളെ പുറത്തെടുത്തത്. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളോടൊപ്പമുണ്ടായിരുന്ന മറ്റൊരു പ്രതി ബഹളം കേട്ട് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.