ആലപ്പുഴയിൽ സ്കൂട്ടര്‍ ഇടിച്ച് മരിച്ച ഭിക്ഷാടകന്‍റെ സഞ്ചിയില്‍ ലക്ഷങ്ങള്‍; ഒരു സഞ്ചിയിൽ രണ്ടര ലക്ഷത്തോളം രൂപ;മറ്റ് സഞ്ചികളിലുള്ള പണം എണ്ണിത്തിട്ടപ്പെടുത്തിയിട്ടില്ല

Spread the love

 

 

ആലപ്പുഴ: ചാരുംമൂട് ജംഗ്ഷനില്‍ സ്കൂട്ടര്‍ ഇടിച്ച് മരിച്ച ഭിക്ഷാടകന്‍റെ സഞ്ചിയില്‍ നിന്ന് രണ്ടര ലക്ഷത്തോളം രൂപ കണ്ടെടുത്തു. അനില്‍ കിഷോര്‍ എന്നയാളാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഇയാള്‍ അപകടത്തില്‍പ്പെട്ടിരുന്നു.

video
play-sharp-fill

തുടര്‍ന്ന് കടത്തിണ്ണയില്‍ മരിച്ചു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പൊലീസ് നടത്തിയ പരിശോധനയിലാണ് സഞ്ചിയില്‍ പണം കണ്ടെത്തിയത്. മറ്റ് സഞ്ചികളിലുള്ള പണം എണ്ണിത്തിട്ടപ്പെടുത്തിയിട്ടില്ല. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group