
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ തുടർച്ചയായ മൂന്നാം വിജയവുമായി കേരളം.
പോണ്ടിച്ചേരിയെ എട്ട് വിക്കറ്റിനാണ് കേരളം തോല്‍പ്പിച്ചത്. വിഷ്ണു വിനോദിന്റെ തകർപ്പൻ സെഞ്ച്വറിയുടെ മികവില്‍ പോണ്ടിച്ചേരി ഉയർത്തിയ 248 റണ്‍സ് വിജയലക്ഷ്യം വെറും 29 ഓവറില്‍ കേരളം മറികടന്നു.
84 പന്തില്‍ 162 റണ്‍സുമായി പുറത്താകാതെ നിന്ന വിഷ്ണുവാണ് കേരളത്തിന്റെ വിജയശില്പിയും പ്ലെയർ ഓഫ് ദി മാച്ചും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്കോർ – പോണ്ടിച്ചേരി – 47.4 ഓവറില്‍ 247, കേരളം – 29 ഓവറില്‍ 252/2
ടോസ് നേടിയ കേരള ക്യാപ്റ്റൻ പോണ്ടിച്ചേരിയെ ആദ്യം ബാറ്റ് ചെയ്യാൻ അയക്കുകയായിരുന്നു. മികച്ച റണ്‍റേറ്റോടെ തുടക്കമിട്ട പോണ്ടിച്ചേരിയെ അവസാന ഓവറുകളില്‍ ആഞ്ഞടിച്ച എം.ഡി. നിധീഷിന്റെ ഉജ്ജ്വല ബൗളിങ്ങിലൂടെ പിടിച്ചുകെട്ടുകയായിരുന്നു കേരളം.
25 റണ്‍സെടുത്ത നെയാൻ കങ്കയാന്റെ വിക്കറ്റാണ് പോണ്ടിച്ചേരിക്ക് ആദ്യം നഷ്ടമായത്. തുടർന്നെത്തിയ ജസ്വന്ത് ശ്രീരാമും അജയ് റൊഹേരയും ചേർന്ന് 70 പന്തുകളില്‍ 81 റണ്‍സ് കൂട്ടിച്ചേർത്തു. അജയ് റൊഹേര 53-ഉം ജസ്വന്ത് ശ്രീരാം 57-ഉം റണ്‍സെടുത്തു.



