
കോട്ടയം: ജലദോഷം, കഫക്കെട്ട് മുതലായ അസുഖങ്ങള്‍ നമ്മെ ബുദ്ധിമുട്ടിലാക്കുമ്പോള്‍ ആശ്വാസം ലഭിക്കുന്നതിനായി ആശുപതിയില്‍ പോകുന്നതിന് മുൻപ് തന്നെ നാം ചെയ്യുന്ന ഫസ്റ്റ് എയ്ഡ് ആവി പിടിക്കുക എന്നതാണ്.
ആവി പിടിക്കുന്ന സമയം നീരാവി മൂക്കിനുള്ളിലേക്ക് എത്തുകയും കെട്ടിക്കിടക്കുന്ന കഫത്തെ അലിയിച്ചുകളയുകയും ചെയ്യും. ഇത് നമുക്ക് കുറച്ചൊക്കെ ആശ്വാസം നല്‍കും. എന്നാല്‍ പല ആളുകളും ആവി പിടിക്കുമ്ബോള് ബാം ചേർക്കുന്നതായി കണ്ടിട്ടുണ്ട്. പെട്ടെന്ന് ആശ്വാസം ലഭിക്കുമെന്ന് തെറ്റിദ്ധരിച്ചാണ് ആളുകള്‍ എങ്ങനെ ചെയ്യുന്നത്. എന്നാല്‍ ഈ അബദ്ധം കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നമില്ല എന്നതാണ് വസ്തുത.
* ആവി പിടിക്കാനുള്ള വെള്ളത്തില്‍ ബാം പോലുള്ള വസ്തുക്കള്‍ ഒരിക്കലും ചേർക്കരുത്. കർപ്പൂരം, യൂകാലിപ്റ്റസ്, മെതനോള്‍ എന്നിവയാണ് ബാമുകളില്‍ പ്രധാനമായും ചേർക്കുന്നത്. ഇവ ചൂടുവെള്ളവുമായി ചേരുമ്പോള്‍ കൂടുതല്‍ തീവ്രമായി മാറിയേക്കാം. ആവിപിടിക്കാനുള്ള വെള്ളത്തില്‍ ഉപ്പുചേർക്കുന്നതും നല്ലതല്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
* പാത്രത്തില്‍ ചൂടുവെള്ളമുപയോഗിച്ച് ആവിപിടിക്കുന്നതാണ് ഏറ്റവും നല്ലത്. കോട്ടണ്‍ തുണിയോ ടവ്വലോ ഉപയോഗിച്ച് തലമൂടിയാല്‍ കൂടുതല്‍ ഫലപ്രദമാകും. ചൂടുള്ള ആവി കണ്ണിലേക്ക് നേരിട്ട് പതിക്കാത്ത രീതിയില്‍ അകലം പാലിക്കണം. അഞ്ചുമിനിറ്റില്‍ കൂടുതല്‍ ആവിപിടിക്കേണ്ട ആവശ്യമില്ല.
* വൈദ്യുതിയില്‍ പ്രവർത്തിക്കുന്ന വേപൊറൈസറുകള് ഉപയോഗിക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കണം. സ്വിച്ച് ഓഫ് ചെയ്തശേഷം മാത്രമേ ഇതില്‍ വെള്ളം നിറയ്ക്കുകയും ഒഴിവാക്കുകയും ചെയ്യാവൂ. ചൂടായിക്കഴിഞ്ഞാല്‍ ആവി വരുന്ന ഭാഗത്തേക്ക് മുഖം കൂടുതലായി അടുപ്പിക്കരുത്. ഉയർന്ന ചൂടുള്ള ആവിയായിരിക്കും അതിലൂടെ വരുന്നത്. ഒരിക്കല്‍ ഉപയോഗിച്ചുകഴിഞ്ഞാല്‍ വേപൊറൈസറിലെ വെള്ളം മാറ്റാനും ശ്രദ്ധിക്കണം.



