
തിരുവനന്തപുരം: ശബരിമലയില്‍ മകരവിളക്കിന് ദർശനത്തിനെത്തുന്ന തീർത്ഥാടകർക്കായി വിപുലമായ ക്രമീകരണങ്ങള്‍ പൂർത്തിയായതായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ അറിയിച്ചു.
മകരവിളക്ക് കാലത്ത് മുറികള്‍ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാഫിയകളെ തടയാൻ ഇത്തവണ കർശന നടപടി സ്വീകരിക്കും. ഇതിന്റെ ഭാഗമായി മുറികള്‍ക്കായി ഓണ്‍ലൈൻ ബുക്കിംഗ് സംവിധാനം ആരംഭിക്കും.
തിരിച്ചറിയല്‍ രേഖകള്‍ നല്കി മാത്രമേ മുറികള്‍ ബുക്ക് ചെയ്യാൻ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദർശന പാസുകള്‍ കൈമാറ്റം ചെയ്യുന്നത് തടയാൻ ഫോട്ടോ പതിപ്പിച്ച പാസുകളായിരിക്കും തിരുമുറ്റത്തെ ദർശനത്തിനായി നല്‍കുകയെന്നും കെ ജയകുമാർ വ്യക്തമാക്കി.



