സി ബി ഐ ഓഫീസർ ചമഞ്ഞ് കറങ്ങി നടക്കും, തക്കം കിട്ടിയാൽ മോഷണം ; പാലക്കാട് ഹോട്ടലിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ യുവതി പിടിയിൽ

Spread the love

പാലക്കാട് : കൽപാത്തിയിലെ  ഹോട്ടലിൽ എത്തി മൊബൈൽ ഫോൺ മോഷ്ടിച്ച യുവതി പിടിയിൽ. കൽപ്പാത്തി വിനായക കൈലാസ് നഗറിൽ താമസിക്കുന്ന വിദ്യ അംബൽ  (33) ആണ് അറസ്റ്റിലായിരിക്കുന്നത്.

video
play-sharp-fill

പാലക്കാട് കെ എസ് ആർ ടി സി സ്റ്റാൻഡിന് പരിസരത്ത് പ്രവർത്തിക്കുന്ന കവില വസ്തു എന്ന ഹോട്ടലിൽ വരുകയും  റിസപ്ഷനിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ  മോഷ്ടിക്കുകയുമായിരുന്നു.സി ബി ഐ ഓഫീസറാണെന്ന്  സ്വയം പരിചയപ്പെടുത്തിയാണ് യുവതി പല കടകളിലും കയറാറുള്ളത്.

യുവതിക്കെതിരെ പല ജില്ലകളിലും പരാതികൾ ഉണ്ടെന്നാണ് സൂചന. മോഷണം നടത്തിയ ഫോൺ വിൽപ്പന നടത്തിയ ഷോപ്പിൽ നിന്നും റിക്കവറി ചെയ്തിട്ടുണ്ട്. പ്രതി മോഷണം നടത്തി ലഭിക്കുന്ന പണം ആഡംബരമായ ജീവിതം നയിക്കാനാണ് ചിലവഴിക്കാറുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാട് ടൗൺ ഇൻസ്പെക്ടർ വിപിൻകുമാർ എസ് ഐ സുനിൽ.എം, ഹേമലത. വി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുബി, സുരേഷ്, രാജീദ് .ആർ,ഷാലു . KS, സുരേഷ്ബാബു
എന്നിവരാണ് കേസന്വേഷണം നടത്തി പ്രതിയെ പിടി കൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.