
കൊച്ചി: നെട്ടൂരിലെ ഉപേക്ഷിക്കപ്പെട്ട ഫ്ളാറ്റ് സമുച്ചയത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വർഷങ്ങളായി, പണിപൂർത്തിയാക്കാത്ത ഉപയോഗശൂന്യമായി കിടക്കുന്ന ഫ്ളാറ്റ് സമുച്ചയത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
കരിമുകൾ സ്വദേശിയായ സുഭാഷിന്റെ മൃതദേഹമാണ് ഫ്ളാറ്റ് സമുച്ചയത്തിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ കണ്ടെത്തിയത്. മൃതദേഹത്തിന് നാലുദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമികനിഗമനം.
ഇവിടെ പരിസരമാകെ കാടുപിടിച്ച് കിടക്കുകയാണ്. ഇടയ്ക്ക് സാമൂഹികവിരുദ്ധരും നാടോടികളും കെട്ടിടത്തിൽ തമ്പടിക്കാറുണ്ട്. അതിനാൽത്തന്നെ പോലീസും ഇടയ്ക്കിടെ ഇവിടെ പട്രോളിങ് നടത്താറുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



