
തിരുവനന്തപുരം: കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിന് കീഴില്‍ ജോലി നേടാൻ അവസരം. റിസോഴ്‌സ് പേഴ്‌സണ്‍സ് ജോലിക്കാരെയാണ് നിയമിക്കുന്നത്.
പ്രതിദിനം പതിനായിരം രൂപവരെ ലഭിക്കുന്ന ജോലിയാണിത്. താല്‍പര്യമുള്ളവർ കേരള സർക്കാരിന്റെ സിഎംഡി വെബ്‌സൈറ്റ് മുഖേന അപേക്ഷ നല്‍കണം.
തസ്തികയും ഒഴിവുകളും

Whatsapp Group 1 | Whatsapp Group 2 |Telegram Group
കിഫ്ബിയില്‍ റിസോഴ്‌സ് പേഴ്‌സണ്‍ എംപാനല്‍മെന്റ്.
സീനിയർ പ്രൊജക്‌ട് അഡൈ്വസർ, പ്രൊജക്‌ട് അഡൈ്വസർ, സീനിയർ ടെക്‌നിക്കല്‍ അഡൈ്വസർ, പ്രൊജക്‌ട് സപ്പോർട്ട് എഞ്ചിനീയർ, പ്രൊജക്‌ട് അസോസിയേറ്റ്.
യോഗ്യത
സീനിയർ പ്രോജക്‌ട് അഡ്വൈസർ
പ്രോജക്‌ട് എഞ്ചിനീയറിംഗ്, മാനേജ്മെൻ്റ് മേഖലകളില്‍ കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തിപരിചയം.
പ്രോജക്‌ട് അഡ്വൈസർ
പ്രോജക്‌ട് എഞ്ചിനീയറിംഗ്, മാനേജ്മെൻ്റ് മേഖലകളില്‍ 10 വർഷത്തെ പരിചയം.
സീനിയർ ടെക്നിക്കല്‍ അഡ്വൈസർ
അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് പ്രസക്ത വിഷയത്തില്‍ ബിരുദാനന്തര ബിരുദവും, കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തിപരിചയവും. കേന്ദ്ര സർക്കാർ റിട്ടയേർഡ് ഇ.ഇ (EE) തല ഉദ്യോഗസ്ഥർക്കോ സംസ്ഥാന സർക്കാർ റിട്ടയേർഡ് എസ്.ഇ (SE) തല ഉദ്യോഗസ്ഥർക്കോ അപേക്ഷിക്കാം.
പ്രോജക്‌ട് സപ്പോർട്ട് എഞ്ചിനീയർ
5 വർഷത്തെ പ്രവൃത്തിപരിചയം, അല്ലെങ്കില്‍ കേന്ദ്ര സർക്കാർ റിട്ടയേർഡ് എ.ഇ.ഇ (AEE) തല ഉദ്യോഗസ്ഥരോ സംസ്ഥാന സർക്കാർ റിട്ടയേർഡ് ഇ.ഇ (EE) തല ഉദ്യോഗസ്ഥരോ ആകാം.
പ്രോജക്‌ട് അസ്സോസിയേറ്റ്
പ്രോജക്‌ട് എഞ്ചിനീയറിംഗ്, മാനേജ്മെൻ്റ് എന്നീ മേഖലകളില്‍ 2 വർഷത്തെ പരിചയം.
ശമ്പളം
Senior Project Advisor 10,000 per day
Project Advisor 6,000 per day
Sr. Technical Advisor 4,000 per day
ProjectSupport Engineer 2,500 per day
Project Associate 2,500 per day
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവർ കേരള സർക്കാർ സിഎംഡി വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം നോട്ടിഫിക്കേഷൻ, റിക്രൂട്ട്‌മെന്റ് പേജില്‍ നിന്ന് കിഫ്ബി നിയമനം തെരഞ്ഞെടുക്കുക. നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂർണമായും വായിച്ച് മനസിലാക്കുക. യോഗ്യരായവർക്ക് നല്‍കിയിരിക്കുന്ന ലിങ്ക് മുഖേന അപേക്ഷ സമർപ്പിക്കാം.
അപേക്ഷ: https://cmd.kerala.gov.in/




