മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന സുരേഷ് കല്‍മാഡി (81) അന്തരിച്ചു

Spread the love

മുബൈ: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന സുരേഷ് കല്‍മാഡി (81) അന്തരിച്ചു. ദീർഘകാലമായി ദേശീയ രാഷ്ട്രീയ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന കല്മാഡിയുടെ വിയോഗം കോണ്‍ഗ്രസ് നേതൃത്വത്തിനും രാഷ്ട്രീയ ലോകത്തിനും വലിയ നഷ്ടമായാണ് വിലയിരുത്തപ്പെടുന്നത്. കേന്ദ്ര മന്ത്രിയായി സേവനമനുഷ്ഠിച്ച അനുഭവസമ്ബത്തും സംഘടനാ തലത്തിലുള്ള ശക്തമായ ഇടപെടലുകളും കല്മാഡിയെ പാർട്ടിയിലെ ശ്രദ്ധേയനായ നേതാവാക്കി മാറ്റിയിരുന്നു.

video
play-sharp-fill

പാർട്ടി രാഷ്ട്രീയത്തിനൊപ്പം പൊതുജീവിതത്തിലും വിവിധ മേഖലകളില്‍ അദ്ദേഹം സജീവ പങ്കാളിത്തം വഹിച്ചു. സുരേഷ് കല്മാഡിയുടെ നിര്യാണത്തില്‍ കോണ്‍ഗ്രസ് നേതാക്കളും രാഷ്ട്രീയ രംഗത്തെ പ്രമുഖരും അനുശോചനം രേഖപ്പെടുത്തി.

വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ന് പുലർച്ചെ പൂനെയിലെ ദീനനാഥ് മങ്കേഷ്‌കർ ആശുപത്രിയിലായിരുന്നു അന്ത്യം. അദ്ദേഹത്തിന്‍റെ ഭൗതികദേഹം ഉച്ചയ്ക്ക് രണ്ട് മണി വരെ പൂനെ എരണ്ട്വാനയിലെ കല്‍മാഡി ഹൗസില്‍ പൊതുദർശനത്തിന് വെക്കും. തുടർന്ന് വൈകുന്നേരം 3.30ന് വൈകുണ്ഠ് ശ്മശാനത്തില്‍ സംസ്കാര ചടങ്ങുകള്‍ നടക്കുമെന്ന് ഓഫീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group