
പമ്പ: സന്നിദാനത്ത് പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു.
മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ സീനിയർ സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ ജയൻ കെ കെ ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
ശബരിമലയില്‍ വടക്കേ നട ഭാഗത്തെ ഡ്യൂട്ടിയില്‍ ആയിരുന്ന ഇദ്ദേഹം പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉടൻ തന്നെ സന്നിധാനത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയ ശേഷം അടിയന്തരമായി പമ്പയിലെ ആശുപത്രിയിലേക്കു മാറ്റിയിരുന്നു.
ഇവിടെ വെച്ച് 1 മണിയോടെയായിരുന്നു മരണം സംഭവിച്ചത്. കോതമംഗലം കുട്ടമ്പുഴ സ്വദേശിയാണ് ഇദ്ദേഹം. മൃതദേഹം ഉടൻ തന്നെ പമയില്‍ നിന്ന് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പൂർത്തിയാക്കുമെന്ന് പോലീസ് അറിയിച്ചു.



