വളർത്തുപ്രാവുകളുടെ കൂടുകൾ കാണിക്കാൻ കുട്ടിക്കൊണ്ടുപോയി; 17-കാരനെ പീഡിപ്പിച്ചു; ഒളിവിൽപോയ രണ്ടുപേരെ ബെംഗ്ലുരുവിൽനിന്ന് പൂന്തുറ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തു

Spread the love

 

 

പൂന്തുറ:വളർത്തുപ്രാവുകളുടെ കൂടുകൾ കാണിച്ചുകൊടുക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 17-കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി. സംഭവത്തിനുശേഷം ഒളിവിൽപോയ രണ്ടുപേരെ ബെംഗ്ലുരുവിൽനിന്ന് പൂന്തുറ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തു.

video
play-sharp-fill

മാണിക്യവിളാകം സ്വദേശികളായ അഷ്‌കർ(31), ഇയാളുടെ സുഹ്യത്ത് മുഹമ്മദ് റാസിക്(31) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇതേ പ്രതികൾ ബീമാപളളി സ്വദേശിനിയുടെ വീട്ടിൽക്കയറി അക്രമം കാണിച്ച കേസിലും പ്രതികളാണെന്ന് പൂന്തുറ പോലീസ് പറഞ്ഞു.

കഴിഞ്ഞവർഷം നവംബറിലായിരുന്നു സംഭവം. പ്രതികളുമായി പരിചയമുളള 17-കാരനെ പ്രാവുകളെ വളർത്തുന്ന കൂടുകൾ കാണിച്ചുകൊടുക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ഇരുവരുംചേർന്ന് പീഡിപ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടി വീട്ടുകാരെ അറിയിച്ചതിനെ തുടർന്ന് പൂന്തുറ പോലീസിൽ പരാതി നൽകി. ഇതോടെ പ്രതികൾ ആദ്യം ചെന്നൈയിലേക്കും തുടർന്ന് ബെംഗ്ലളൂരുവിലേക്കും കടക്കുകയായിരുന്നു.

പൂന്തുറ എസ്.എച്ച്.ഒ. സജീവിന്റെ നേത്യത്വത്തിൽ എസ്.ഐ.മാരായ വി.സുനിൽ, എസ്.എസ്. ശ്രീജേഷ്, എ.എസ്.ഐ. ഗോഡ്വിൻ, സി.പി.ഒ.മാരായ രാജേഷ്, സനൽ, അനീഷ് എന്നിവരുൾപ്പെട്ട പ്രത്യേക അന്വേഷണം സംഘമാണ് ഇരുവരെയും അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.