ഒരങ്കത്തിന് കൂടി ഒരുങ്ങി പിസി ജോര്‍ജ്; ഇഷ്ടം പൂഞ്ഞാര്‍, പാര്‍ട്ടി പറഞ്ഞാല്‍ മല്‍സരിക്കുമെന്ന് പിസി; മകന്‍ ഷോണിന്റെ കാര്യത്തില്‍ പ്രവചനം

Spread the love

പൂഞ്ഞാർ: തിരഞ്ഞെടുപ്പില്‍ ഏഴ് തവണ മാറ്റുരച്ച്‌ വിജയം നേടിയ ചരിത്രമുണ്ട് പിസി ജോര്‍ജിന്. കേരള കോണ്‍ഗ്രസും ജനപക്ഷം പാര്‍ട്ടിയും കടന്ന് ഒടുവില്‍ ബിജെപിയില്‍ എത്തി നില്‍ക്കുന്ന പിസി ജോര്‍ജിന് വരുന്ന തിരഞ്ഞെടുപ്പില്‍ വേണമെങ്കില്‍ ഒരുകൈ നോക്കാമെന്ന നിലപാടാണ് ഉള്ളത്. പാര്‍ട്ടി പറഞ്ഞാല്‍ മല്‍സരിക്കുമെന്ന് പിസി ജോര്‍ജ് വ്യക്തമാക്കി കഴിഞ്ഞു. എന്നാല്‍ പാര്‍ട്ടി പറയുമോ എന്നത് മറ്റൊരു കാര്യം.

video
play-sharp-fill

ക്രിസ്ത്യന്‍ സമുദായത്തെ കൂടെ നിര്‍ത്താനുള്ള ശ്രമം തദ്ദേശ തിരഞ്ഞെടുപ്പില്‍ ഫലം കണ്ടില്ലെന്ന വിലയിരുത്തലിലാണ് ബിജെപി. തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ വലിയ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന ബിജെപിക്ക് പക്ഷേ, കോട്ടയത്ത് പ്രതീക്ഷ കുറവാണ്.

അതുകൊണ്ടുതന്നെ പിസി ജോര്‍ജിനെ കളത്തിലിറക്കാന്‍ ബിജെപി തയ്യാറാകുമോ എന്നത് കാത്തിരുന്നു കാണാം. എന്നാല്‍ പിസിക്ക് ചില കണക്കു കൂട്ടലുകളുണ്ട്.താന്‍ കുറേ കാലം തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചു ജയിച്ചു. ഏഴ് തവണ ജയിച്ചില്ലേ. ഇനി പുതിയ തലമുറയില്‍പ്പെട്ടവര്‍ വരട്ടെ എന്നാണ് പിസി ജോര്‍ജ് പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എങ്കിലും ബിജെപി നേതൃത്വം പറഞ്ഞാല്‍ പിസി ജോര്‍ജ് മല്‍സരിക്കാന്‍ തയ്യാറാണ്. അത് എവിടെയാണെങ്കിലും. പൂഞ്ഞാറില്‍ മല്‍സരിക്കാനാണ് ഇഷ്ടം എന്നും പിസി ജോര്‍ജ് തുറന്നുപറഞ്ഞു.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പിസി ജോര്‍ജ് തോറ്റ മണ്ഡലമാണ് പൂഞ്ഞാര്‍. വര്‍ഷങ്ങളോളം കരുത്തായിരുന്ന പൂഞ്ഞാറിലെ ജനങ്ങള്‍ പിസി ജോര്‍ജിനെ 2021ല്‍ കൈവിട്ടു. മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കെതിരെ അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍, മുസ്ലിം വിരുദ്ധ പ്രതികരണങ്ങള്‍ എന്നിവയെല്ലാം തിരിച്ചടിയായി എന്നാണ് വിലയിരുത്തല്‍.

അതിനിടെയാണ് ഇനിയും മല്‍സരിക്കാന്‍ മടിയില്ല എന്ന് പിസി ജോര്‍ജ് പറയുന്നത്.ഷോണ്‍ ജോര്‍ജ് ജയിക്കും, ഭൂരിപക്ഷം 10000 വോട്ട് കെ എം മാണി 52 കൊല്ലവും ഉമ്മന്‍ ചാണ്ടി 50 കൊല്ലവും എംഎല്‍എ ആയിരുന്നവരാണ്. ഇതെല്ലാം പിസി ജോര്‍ജിന് ഇനിയും മല്‍സരിക്കുന്നതില്‍ തടസമില്ല എന്ന് തെളിയിക്കുന്നു. എങ്കിലും മല്‍സരിക്കണം എന്ന് അദ്ദേഹം നിര്‍ബന്ധം പിടിക്കുന്നില്ല. മകന്‍ ഷോണ്‍ ജോര്‍ജിന്റെ കാര്യത്തില്‍ പിസി ജോര്‍ജിന് വലിയ പ്രതീക്ഷയുണ്ട്. പാലാ മണ്ഡലത്തില്‍ ഷോണ്‍ ജോര്‍ജ് മല്‍സരിച്ച്‌ വിജയിക്കുമെന്നാണ് പിസി ജോര്‍ജ് പറയുന്നത്.

പഴയ പൂഞ്ഞാറിന്റെ പല ഭാഗങ്ങളും ഇന്ന് പാലാ മണ്ഡലത്തിലാണ്. അത് ഷോണിന് നേട്ടമാകുമെന്ന് പിസി ജോര്‍ജ് കരുതുന്നു. ആ ഭാഗങ്ങളില്‍ തനിക്കും ഷോണ്‍ ജോര്‍ജിനും സ്വാധീനമുണ്ടെന്ന് പിസി ജോര്‍ജ് പറയുന്നു. ജില്ലാ പഞ്ചായത്തിലേക്ക് മല്‍സരിച്ച്‌ 2000ത്തില്‍ കൂടുതല്‍ വോട്ട് നേടി ഷോണ്‍ ജോര്‍ജ് ജയിച്ചത് ഈ പ്രദേശത്ത് നിന്നാണ് എന്നും പിസി ജോര്‍ജ് ചൂണ്ടിക്കാട്ടി.പാലായില്‍ 10000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഷോണ്‍ ജോര്‍ജ് ജയിക്കുമെന്നു പിസി ജോര്‍ജ് പ്രവചിച്ചു.

രണ്ടാം സ്ഥാനത്ത് മാണി സി കാപ്പനും മൂന്നാം സ്ഥാനത്ത് ജോസ് കെ മാണിയും എത്തും. ജോസ് കെ മാണി വന്നാല്‍ മാറാമെന്ന് മാണി സി കാപ്പന്‍ പറഞ്ഞില്ലേ. ഷോണ്‍ വന്നാല്‍ എന്ത് സംഭവിക്കുമെന്ന് അവര്‍ക്ക് ഇപ്പഴേ ബോധ്യമായിട്ടുണ്ടെന്നും പിസി ജോര്‍ജ് പറയുന്നു.