വീഡിയോയില്‍ പറഞ്ഞത് വസ്തുത മാത്രം; അതിജീവിതയെ അപമാനിച്ചിട്ടില്ലെന്ന്‌ രാഹുൽ;അറസ്റ്റ് ഭയന്ന് അതിജീവിതയെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം തേടി രാഹുൽ ഈശ്വർ

Spread the love

കൊച്ചി: അതിജീവിതയെ അപമാനിച്ചെന്ന കേസിൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകി രാഹുൽ ഈശ്വർ. ഹൈക്കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. തിരുവനന്തപുരം സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ.

video
play-sharp-fill

ജാമ്യവ്യവസ്ഥ ലംഘിച്ചതിന് അറസ്റ്റ് ചെയ്യാനുള്ള സാധ്യത മുൻപിൽകണ്ടാണ് രാഹുൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.

ജനുവരി നാലിന് തന്റെ യൂട്യൂബ് ചാനലിൽ രാഹുൽ അപ്ലോഡ് ചെയ്ത വീഡിയോക്കെതിരെ അതിജീവിത രംഗത്തുവന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസിന് ഇവർ പരാതിയും നൽകിയിരുന്നു. ഈ കേസിലെ അറസ്റ്റ് തടയാനാണ് മുൻകൂർ ജാമ്യാപേക്ഷ.

വീഡിയോയില്‍ പറഞ്ഞത് വസ്തുത മാത്രമാണെന്നും അതിജീവിതയെ അപമാനിച്ചിട്ടില്ലെന്നും ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടില്ലെന്നുമാണ് രാഹുലിന്റെ വാദം.