കേരള ജല അതോറിറ്റിക്ക് കീഴിൽ അസിസ്റ്റന്റ് എഞ്ചിനീയർ ആവാം; തുടക്ക ശമ്പളം പ്രതിമാസം 53,900 രൂപമുതൽ;ഉടൻ അപേക്ഷിക്കു

Spread the love

കേരള ജല അതോറിറ്റിയിൽ അസിസ്റ്റന്റ് എഞ്ചിനീയർ റിക്രൂട്ട്‌മെന്റിന് കേരള പി.എസ്.സി അപേക്ഷ വിളിച്ചു. ഒഴിവുകളുടെ എണ്ണം നിശ്ചയിച്ചിട്ടില്ല. താൽപര്യമുള്ളവർ ഔദ്യോഗിക ലിങ്ക് മുഖേന ഓൺലൈൻ അപേക്ഷ പൂർത്തിയാക്കണം.

video
play-sharp-fill

തസ്തികയും ഒഴിവുകളും

കേരള ജല അതോറിറ്റിക്ക് കീഴിൽ അസിസ്റ്റന്റ് എഞ്ചിനീയർ റിക്രൂട്ട്‌മെന്റ്. പ്രതീക്ഷിത ഒഴിവുകൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 53,900 രൂപമുതൽ 1,18,100 രൂപവരെ ശമ്പളം ലഭിക്കും.

പ്രായപരിധി
18നും 36നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം
ഉദ്യോഗാർഥികൾ 02.01.1989നും 01.01.2007നും ഇടയിൽ ജനിച്ചവരായിരിക്കണം. ഒബിസി, എസ്.സി, എസ്.ടി മറ്റ് സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

യോഗ്യത

ഒരു യുജിസി അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നോ കേന്ദ്ര സർക്കാർ സ്ഥാപിച്ച ദേശീയ സ്ഥാപനങ്ങളിൽ നിന്നോ കേരള സർക്കാർ സ്ഥാപിച്ച അംഗീകൃത സ്ഥാപനങ്ങളിൽ നിന്നോ ലഭിച്ച സിവിൽ/മെക്കാനിക്കൽ/ കെമിക്കൽ എഞ്ചിനീയറിങ് ബിടെക് ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത.

അല്ലെങ്കിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയേഴ്‌സിന്റെ സിവിൽ / മെക്കാനിക്കൽ/ കെമിക്കൽ എഞ്ചിനീയറിങ്ങിൽ അസോസിയേറ്റ് മെമ്പർഷിപ്പ് എക്‌സാമിനേഷൻ എയും, ബിയും സെക്ഷനുകൾ പാസിയിരിക്കണം.

പ്രൊബേഷൻ
കേരള വാട്ടർ അതോറിറ്റിയിലെ ചട്ടങ്ങൾ അനുസരിച്ചുള്ള പ്രൊബേഷൻ കാലായളവ് ബാധകം.

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.

രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്.

അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.

അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/