
കുട്ടികൾ സ്കൂൾ വിട്ടു വരുന്നന്നേരം എന്ത് കൊടുമെന്ന ആലോചനയിലാണോ? കടയിൽ നിന്നും കിട്ടുന്ന അതെ ടേസ്റ്റിൽ ഒരു നാലുമണി പലഹാരം ഉണ്ടാക്കാം. കുഴലപ്പം ഇഷ്ടമല്ലാത്ത ഏത് കുട്ടികൾ ആണ് ഉള്ളത്? റെസിപ്പി നോക്കിയാലോ?
ആവശ്യമായ സാധനങ്ങള്‍
അരിപ്പൊടി

Whatsapp Group 1 | Whatsapp Group 2 |Telegram Group
പഞ്ചസാര
ഉഴുന്ന് – ഒരു കപ്പ്
തേങ്ങാ പാല് – ആവശ്യത്തിന്
ജീരകം – രണ്ട് ടീസ്പൂണ്‍
വെളുത്തുള്ളി – അര കപ്പ്
ചുവന്നുള്ളി – ഒരു കപ്പ്
വെളിച്ചെണ്ണ – 250
ഉപ്പ് – രണ്ട് ടീസ്പൂണ്‍
എള്ള് – ഒരു ടീസ്പൂണ്‍
അരിപ്പൊടിഎടുക്കുന്നതിന്റെ നേർ പകുതി പഞ്ചസാര എടുക്കണം.
ഉദാഹരണതിന് ഒരുകിലോ അരിപ്പൊടി ആണെങ്കിൽ അരകിലോ പഞ്ചസാര എന്ന കണക്കിൽ.
തയ്യാറാക്കുന്ന വിധം നോക്കാം
ഉഴുന്ന് കുതിർത്ത് തൊലികളഞ്ഞ് അരച്ചെടുക്കുക. ഇതിലേക്ക് വെളുത്തുള്ളി, ചുവന്നുള്ളി, ജീരകം, എളള് എന്നിവ ചേർത്ത് അരച്ചെടുക്കണം. ഇനി അരിപ്പൊടി നല്ലപോലെ ചൂടാക്കണം. അരിപ്പൊടി നല്ലപോലെ മൂക്കുമ്ബോള്‍ അതില്‍ നേരത്തെ അരച്ചുവച്ചിരിക്കുന്ന മിശ്രിതം ചേർക്കണം.
അതിനുശേഷം ഒന്നാം പാലും രണ്ടാം പാലും ചേർത്ത് ഇളക്കുക. ശേഷം മൂന്നാം പാലും ചേർക്കാം. ആവശ്യത്തിന് ഉപ്പും ചേർത്ത് വീണ്ടും ഇളക്കുക. മാവ് ചെറിയ തീയില്‍ കിടന്ന് വാടണം. അതിനുശേഷം പാത്രം അടുപ്പില്‍ നിന്ന് വാങ്ങി കുറച്ചുനേരം കൂടി കുഴയ്ക്കുക.
ഇനി വാഴയിലയില്‍ അല്പം എണ്ണ പുരട്ടി കുഴച്ചുവച്ചിരിക്കുന്ന മാവ് ചെറിയ ഉണ്ടകളാക്കി ഉരുട്ടി വാഴയിലയില്‍ വച്ച് മറ്റൊരില കൊണ്ട് മൂടി ഒരു പരന്നപാത്രം അതിന് മേല്‍ വച്ച് അമർത്തിയാല്‍ പരന്നുകിട്ടും. ഇങ്ങനെ കനം കുറച്ച് പരത്തിയ മാവ് കെെ ഉപയോഗിച്ച് കുഴലുപോലെ ആക്കുക. ചെറുതോ വലുതോ ഇഷ്ട്ടാനുസരണം തയ്യാറാക്കാം ശേഷം ഇത് എണ്ണയിലിട്ട് വറുത്തെടുക്കാം. നല്ല കിടിലൻ കുഴലപ്പം റെഡി.




