
മുണ്ടക്കയം: 31ാം മൈൽ മൈലത്തടിക്കൽ പാലത്തിന് സമീപം സ്വകാര്യ വ്യക്തി കുഴൽ കിണർ നിർമിച്ചതിനെ തുടർന്നുള്ള മലിനജലം പൈങ്ങന തോട്ടിലേക്ക് ഒഴുക്കി.
പാറപ്പൊടിയും ഓയിലും കലർന്ന വെള്ളം പൈങ്ങന തോട്ടിലേക്ക് ഒഴുകിയതോടെ തോടിന്റെ അര കിലോമീറ്റർ ദൂരത്തെ ജലം പൂർണമായി മലിനമായി.
ഇതിന് സമീപത്താണ് നൂറുകണക്കിന് കുടുംബങ്ങൾ കുടിക്കുന്നതിനും മറ്റ് വീട് ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന കുടിവെള്ള പദ്ധതിയുടെ കിണർ സ്ഥിതി ചെയ്യുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തോട് മലിനമായതോടെ കുടിവെള്ള പദ്ധതിയുടെ പ്രവർത്തനത്തെ തന്നെ ബാധിക്കുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ. 31ാം മൈൽ മുതൽ പൈങ്ങന വരെയുള്ള തോടിന്റെ വശത്തെ നിരവധി കുടുംബങ്ങൾ കുളിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കും ഈ ജലമാണ് ഉപയോഗിക്കുന്നത്.
മലിന ജലം തോട്ടിലേക്ക് ഒഴുക്കിയതോടെ ആളുകൾക്ക് ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാകുമോ എന്ന ആശങ്കയും ഉണ്ട്.
മുണ്ടക്കയം പൊലീസിലും പഞ്ചായത്തിലും ആരോഗ്യ വകുപ്പിലും പ്രദേശവാസികൾ പരാതി അറിയിച്ചിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്തും ആരോഗ്യ വകുപ്പ് അധികാരികളും അറിയിച്ചു.ko




