സുഹൃത്തുക്കളെ കണ്ണീരിലാഴ്ത്തി ആൽവിന് പിന്നാലെ എബിനും യാത്രയായി;പിറവത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടത്തിൽ മരണം രണ്ടായി;മരിച്ചത് എരുമേലി കാരിത്തോട് സ്വദേശി

Spread the love

എരുമേലി : പിറവം-എറണാകുളം റോഡിൽ പാഴൂർ അമ്പലപ്പടിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.എരുമേലി കാരിത്തോട് സ്വദേശി ചെരുവിൽ എബിൻ ഫിലിപ്പ് (23) ആണ് മരണപ്പെട്ടത് .

video
play-sharp-fill

കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന എബിൻ ഇന്നലെ രാത്രിയോടെ മരിച്ചത് . ഡിസംബർ 29 ന് സുഹൃത്ത് കാഞ്ഞിരപ്പള്ളി സ്വദേശി ആൽവിൻ അലക്സ് ജോർജ് (24) ന് ഒപ്പം എറണാകുളത്തേക്ക് ബൈക്കിൽ പോകുന്നതിനിടെ

പിറവം ടൗൺ ഭാഗത്തുനിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ബൈക്ക് എറണാകുളം ഭാഗത്തുനിന്ന് ഗ്ലാസ് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആൽവിൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. എബിനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു