
ചെറുവള്ളി : മാലിന്യം നിറഞ്ഞ തോടുകള്‍ രോഗ ഭീഷണി ഉയര്‍ത്തുന്നു.ചാക്കിലും പ്ലാസ്റ്റിക് കവറിലും നിറച്ച് ആറ്റിലൊഴുക്കുന്ന പാഴ്‍വസ്തുക്കളും മാലിന്യവും നിറഞ്ഞ് പഴയിടം തടയണ. ഒഴുക്കുകുറഞ്ഞതോടെ മണിമലയാറ്റിലെ വെള്ളം ഇതുമൂലം മലിനപ്പെട്ടുതുടങ്ങി.പ്ലാസ്റ്റിക് മാലിന്യവും ജൈവ മാലിന്യങ്ങളും നിറഞ്ഞുകവിഞ്ഞു.
കടകളിൽനിന്നുള്ള മാലിന്യം, കുപ്പികൾ, കേറ്ററിങ് സ്ഥാപനങ്ങളുടെ മാലിന്യം എന്നിവയും മണിമലയാറ്റിലേക്ക് തള്ളുന്നുണ്ട്.
വെള്ളമൊഴുക്കുകുറഞ്ഞാലും ആളുകൾ വേനൽക്കാലത്ത് കുളിക്കടവുകൾ ഉപയോഗിക്കാറുണ്ട്. ഇതേമാതിരി പാഴ്‍വസ്തുക്കൾ അടിഞ്ഞാൽ വേനൽക്കാലത്ത് കടവുകൾ ഉപയോഗിക്കാൻ സാധിക്കാതെയാകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കാഞ്ഞിരപ്പള്ളി പട്ടണം കടന്നെത്തുന്ന ചിറ്റാർപ്പുഴയെത്തുന്നത് മണിമലയാറ്റിലേക്കാണ്. ഈ പ്രദേശത്തെ മാലിന്യമത്രയും ചിറ്റാർപ്പുഴയിലൂടെ ഒഴുകിയെത്തുന്നുമുണ്ട്.
ഹോട്ടലുകളുടെ മലിനജലനിർഗമനക്കുഴലുകൾ പലതും ചിറ്റാറിലേക്ക് തുറന്നിരിക്കുന്നതിനാൽ വെള്ളം വേനൽക്കാലത്ത് ഉപയോഗിക്കാനാകാത്തവിധം ദുർഗന്ധപൂരിതവും നിറം മാറിയതുമായ നിലയിൽ കെട്ടിക്കിടക്കുകയാണ്.




