
കോട്ടയം: ഈ കാലഘട്ടത്തില്‍ വാസ്തുനോക്കാത്തവർ വളരെ കുറവാണ്. വീട്, വീട്ടില്‍ വയ്ക്കുന്ന വസ്തുക്കള്‍, ചെടികള്‍, മരങ്ങള്‍ എന്നിവയില്‍ എല്ലാം വാസ്തുനോക്കുന്നുണ്ട്.
വാസ്തുപ്രകാരം കാര്യങ്ങള്‍ ചെയ്യുന്നതാണ് എപ്പോഴും നല്ലത്. ഇത് വീട്ടില്‍ സർവ ഐശ്വര്യങ്ങളും നല്‍കുന്നുവെന്നാണ് ജ്യോതികള്‍ പറയുന്നത്. സാധാരണയായി മിക്ക ആളുകളുടെയും വീട്ടില്‍ കറിവേപ്പ് ഉണ്ടാകും. എന്നാല്‍ ഈ കറിവേപ്പിലയെ കുറിച്ച് ചില കാര്യങ്ങള്‍ വാസ്തുവില്‍ പറയുന്നുണ്ട്. അത് പിന്തുടർന്നാല് കുടുംബത്തില്‍ സർവ ഐശ്വര്യങ്ങളും ഉണ്ടാകുമെന്നാണ് വിശ്വാസം.
കറിവേപ്പ് ശരിയായ ദിശയില്‍ നട്ടാല്‍ അത് കുടുംബാംഗങ്ങള്‍ക്ക് ആരോഗ്യവും സമൃദ്ധിയും പ്രദാനം ചെയ്യുന്നു. വീടിന്റെ പടിഞ്ഞാറ് ദിശയില്‍ കറിവേപ്പ് നടുന്നതാണ് നല്ലത്. ഈ ദിശയില്‍ കറിവേപ്പ് നട്ടുവളർത്തുന്നത് ലക്ഷ്മീദേവിയുടെ അനുഗ്രഹം ലഭിക്കാൻ കാരണമാകുമെന്ന് വാസ്തുവില്‍ പറയുന്നു. ശരിയായ ദിശയില്‍ നട്ടില്ലെങ്കില്‍ ഇത് വീട്ടില്‍ നെഗറ്റീവ് എനർജിക്ക് കാരണമാകും. കൂടാതെ സാമ്ബത്തിക പ്രശ്നങ്ങളും വന്നുഭവിച്ചേക്കാം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വടക്ക്-കിഴക്ക് മൂലയില്‍ ഒരിക്കലും കറിവേപ്പ് നടരുത്. കിണർ ഉള്‍പ്പടെ ജലവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് ഈ ദിക്ക് ഉപയോഗിക്കേണ്ടത്. ജല ലഭ്യതയ്ക്കുള്ള കാര്യങ്ങള്‍ ചെയ്താല്‍ വീടിനും വീട്ടുകാർക്കും ഐശ്വര്യം മാത്രമായിരിക്കും ലഭിക്കുക. എന്നാല്‍ ഈ ദിക്കില്‍ കറിവേപ്പ് നട്ടാല്‍ ദോഷങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിശ്വാസം.
യോജിച്ച ദിക്കിലാണ് കറിവേപ്പ് നടുന്നതെങ്കിലും പൂവിടാൻ അനുവദിക്കരുത്. മൊട്ട് വരുന്നത് കണ്ടാല്‍ ഉടൻ അത് ഒടിച്ചുകളയണം. ഒരുകാരണവശാലും പൂക്കാനോ കായ്ക്കാനോ അനുവദിക്കരുത്. പൂക്കാൻ അനുവദിച്ചാല്‍ ദുരിതങ്ങള്‍ വിട്ടൊഴിയില്ലെന്നാണ് വാസ്തുശാസ്ത്രത്തില്‍ പറയുന്നത്.




