മകരവിളക്ക്;പമ്പയിലേക്ക് സർവീസ് നടത്തുന്നതിന് 900 ബസുകൾ സജ്ജം;പരാതികൾ കുറഞ്ഞു കെ.എസ്.ആർ.ടി.സിയുടെ സേവനങ്ങളിൽ അയ്യപ്പഭക്തർ സംതൃപ്തരെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ

Spread the love

പത്തനംതിട്ട : ശബരിമലയിൽ കെ.എസ്.ആർ.ടി.സിയുടെ സേവനങ്ങളിൽ അയ്യപ്പഭക്തർ സംതൃപ്തരെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഇത്തവണത്തേത് പരാതികൾ കുറഞ്ഞ സീസണായിരുന്നു.

video
play-sharp-fill

കെ.എസ്.ആർ.ടി.സിയുടെ സേവനങ്ങളിൽ സംതൃപ്തരാണെന്നാണ് പമ്പയിൽ അയ്യപ്പഭക്തരോട് സംസാരിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്.

മികച്ച രീതിയിൽ കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്നത് നേരിൽ കണ്ട് ബോദ്ധ്യപ്പെട്ടതായും മന്ത്രി പറഞ്ഞു. പമ്പയിൽ നടന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മകരവിളക്കിനോട് അനുബന്ധിച്ച് പമ്പയിലേക്ക് സർവീസ് നടത്തുന്നതിന് 900 ബസുകൾ സജ്ജമാക്കിയതായും മന്ത്രി പറഞ്ഞു.

ആവശ്യമെങ്കിൽ നൂറു ബസുകൾ കൂടി അനുവദിക്കുമെന്നും ഗണേഷ് കുമാർ അറിയിച്ചു. ശബരിമല സീസണുമായി ബന്ധപ്പെട്ട് ഇത്തവണ റോഡപകടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തില്ലയെന്നത് ആശ്വാസകരമാണ്.

റോഡപകടങ്ങൾ കുറയ്ക്കാനുള്ള കൂടുതൽ സംവിധാനങ്ങൾ അടുത്ത സീസണിൽ ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.