
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ തസ്തികയിലേക്ക് പുറത്തിറക്കിയ വിജ്ഞാപനം പുതുക്കി പ്രസിദ്ധീകരിച്ചു.
നേരത്തെ ഡിസംബര്‍ 23 ആയിരുന്നു അപേക്ഷിക്കേണ്ട അവസാന തീയതി. ഇത് ഇപ്പോള്‍ ജനുവരി 10 വരെ നീട്ടിയിട്ടുണ്ട്. മാത്രമല്ല ആകെയുള്ള ഒഴിവുകളുടെ എണ്ണം 996ല്‍ നിന്ന് 1146ലേക്ക് ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു. വെല്‍ത്ത് മാനേജ്മെന്റ് വിഭാഗത്തിലുള്ള തസ്തികയിലാണ് ഒഴിവുകള്‍ വര്‍ധിപ്പിച്ചത്.
തസ്തികയും ഒഴിവുകളും

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) സ്പെഷ്യലിസ്റ്റ് ഓഫീസര്‍ റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകള്‍ 1146. കരാര്‍ അടിസ്ഥാനത്തില്‍ അഞ്ചുവര്‍ഷത്തേക്കാണ് നിയമനം നടക്കുക
വിപി ഹെല്‍ത്ത് (സീനിയർ റിലേഷന്‍ഷിപ്പ് മാനേജർ) 582 ഒഴിവ്
എവിപി വെല്‍ത്ത് (റിലേഷന്‍ഷിപ്പ് മാനേജർ) 237 ഒഴിവ്
കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് എക്സിക്യൂട്ടീവ് 327 ഒഴിവ്
തിരുവനന്തപുരം സര്‍ക്കിള്‍ = 112 ഒഴിവുകളാണ് വന്നിട്ടുള്ളത്. ഇവ വിപി ഹെല്‍ത്ത് (എസ്ആര്‍എം) 66, എവിപി ഹെല്‍ത്ത് (ആര്‍എം) 11, കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് എക്സിക്യൂട്ടീവ് 35 എന്നിങ്ങനെ തിരിച്ചിരിക്കുന്നു.
യോഗ്യത
20നും 35നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ജോലിക്കായി അപേക്ഷിക്കാം. ഓരോ തസ്തികയിലേക്കും ആവശ്യമായ വിശദമായ വിജ്ഞാപനം വെബ്സൈറ്റില്‍ ലഭ്യമാണ്. ഉദ്യോഗാര്‍ഥികള്‍ക്ക് ഇരുചക്രവാഹനങ്ങള്‍ ഓടിക്കാനുള്ള ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരിക്കണം.
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ളവര് https://sbi.bank.in/web/careers എന്ന വെബ്സൈറ്റ് മുഖാന്തിരം വിശദമായ വിജ്ഞാപനം കാണുക. പരമാവധി മൂന്ന് സര്‍ക്കിളുകളില്‍ നിയമനത്തിനായി തെരഞ്ഞെടുക്കാം. ഓണ്‍ലൈന്‍ അപേക്ഷകള്‍ ഡിസംബര്‍ 23ന് മുന്‍പായി നല്‍കണം.
വെബ്സൈറ്റ്: https://sbi.bank.in/web/careers




