
ഇൻഡോർ: അണ്ടർ-15 വനിതാ ഏകദിന ടൂർണമെൻ്റില്‍ വിജയം തുടർന്ന് കേരളം.
പോണ്ടിച്ചേരിക്കെതിരെ ആറ് വിക്കറ്റിനായിരുന്നു കേരളത്തിൻ്റെ ജയം.
മഞ്ഞു വീഴ്ച്ചയെ തുടർന്ന് 29 ഓവർ വീതമാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പോണ്ടിച്ചേരി ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 20.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പോണ്ടിച്ചേരിയുടെ തുടക്കം തകർച്ചയോടെയായിരുന്നു.
നാല് റണ്‍സെടുക്കുന്നതിനിടെ അവർക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ഏഴ് ബാറ്റർമാർ രണ്ടക്കം കാണാതെ മടങ്ങിയപ്പോള്‍ 50 റണ്‍സെടുത്ത അൻജും, 17 റണ്‍സെടുത്ത അഗല്യ എന്നിവർ മാത്രമാണ് പിടിച്ചുനിന്നത്. കേരളത്തിന് വേണ്ടി ശിവാനി സുരേഷും ആര്യനന്ദയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



