
തിരുവനന്തപുരം: സ്വന്തമായി ബ്രാന്റിംഗ് ചെയ്ത കുടിവെള്ളം പുറത്തിറക്കാന്‍ ഒരുങ്ങി കെ എസ് ആര്‍ ടി സി.
കുപ്പിവെള്ളത്തിന് പുറത്ത് കെ എസ് ആര്‍ ടി സി ലേബല്‍ അടക്കം ഉണ്ടാകും. വെളിയില്‍ കിട്ടുന്നതിനേക്കാള്‍ ഒരു രൂപ കുറച്ചാണ് കുപ്പി വെള്ളം വില്‍ക്കുക.
യാത്രക്കിടക്കും യാത്രക്കാര്‍ക്ക് ഈ വെള്ളം വാങ്ങാവുന്നതാണ്. വെള്ളം വില്‍ക്കുന്ന കണ്ടക്ടര്‍മാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും വിറ്റ് ലഭിക്കുന്ന പണത്തില്‍ നിന്ന് പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു കുപ്പി വെള്ളം വില്‍ക്കുമ്പോള്‍ കണ്ടക്ടര്‍ക്ക് 2 രൂപയും, ഡ്രൈവര്‍ക്ക് 1 രൂപയും പാരിതോഷികമായി ലഭിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. പേപ്പര്‍ വര്‍ക്കുകളും മറ്റും പൂര്‍ത്തിയാകുന്നതോടെ പൊതുജനത്തിന് കുടിവെള്ളം കയ്യില്‍ കിട്ടിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.




