‘പാലാ സീറ്റ് ആർക്കും വിട്ടുകൊടുക്കില്ല’: നിയമസഭ തിരഞ്ഞെടുപ്പിനുള്ള പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ട് മാണി സി കാപ്പന്‍

Spread the love

കോട്ടയം: നിയമസഭ തിരഞ്ഞെടുപ്പില്‍ പാലായില്‍ ഇത്തവണയും മത്സരിക്കുമെന്ന് മാണി സി കാപ്പന്‍ എംഎല്‍എ.

video
play-sharp-fill

പാലാ സീറ്റ് ആർക്കും വിട്ടുകൊടുക്കില്ല. പാലായില്‍ യുഡിഎഫിന് ഒരു സ്ഥാനാർത്ഥി ആയിരിക്കും ഉണ്ടാവുക. അത് മാണി സി കാപ്പൻ ആയിരിക്കും. മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങി. പഞ്ചായത്തുകളില്‍ തെരഞ്ഞെടുപ്പ് യോഗങ്ങളും ആരംഭിച്ചു. ജോസ് കെ മാണിക്ക് പാലാ കൊടുക്കണം എന്ന് നേതാക്കള്‍ ആരും പറഞ്ഞിട്ടില്ല. ജോസ് കെ മാണി രാഷ്ട്രിയ കോപ്രായം കാണിക്കുന്ന ആളാണ്. തെരഞ്ഞെടുക്കുന്ന എല്ലാ സ്ഥാനങ്ങളും പാതി വഴിയില്‍ രാജി വെക്കും. പാലായില്‍ ജോസ് കെ മാണി മത്സരിക്കും എന്ന് തോന്നുന്നില്ലെന്നും കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫില്‍ കൊണ്ടുവരാൻ മുന്നണിയില്‍ ചർച്ച നടന്നിട്ടില്ലെന്നും മാണി സി കാപ്പൻ പറഞ്ഞു.

പാലാ സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും നേരത്തെ തന്നെ മാണി സി കാപ്പന്‍ വ്യക്തമാക്കിയിരുന്നു. ജോസ് കെ മാണി തന്നെയാകും പാലായില്‍ മത്സരിക്കുകയെന്നാണ് സൂചനകള്‍. ബിജെപി സ്ഥാനാര്‍ഥിയായി ഷോണ്‍ ജോര്‍ജ് എത്താനും സാധ്യതയുണ്ട്. അങ്ങനെയാണെങ്കില്‍ പാലായില്‍ ഇപ്രാവശ്യം ത്രികോണമത്സരമാകും നടക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group