
ന്യൂഡല്‍ഹി: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയേയും അമേരിക്ക ബന്ദിയാക്കിയതില്‍ പ്രതികരിച്ച് ഇന്ത്യൻ സര്‍ക്കാര്‍. വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലൂടെയാണ് പ്രതികരണം.
കടുത്ത ആശങ്കയുണ്ടാക്കുന്ന നടപടികളാണ് വെനസ്വേലയില്‍ നിന്ന് വരുന്നതെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. സംഭവ വികാസങ്ങള്‍ നിരീക്ഷിച്ച് വരികയാണെന്നും കേന്ദ്രം വ്യക്തമാക്കി.
‘വെനസ്വേലയിലെ ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമുള്ള ഇന്ത്യയുടെ പിന്തുണ ഉറപ്പിച്ച് പറയുന്നു. മേഖലയില്‍ സമാധാനപരമായ ചര്‍ച്ചകളിലൂടെ സമാധാനവും സ്ഥിരതയും ഉറപ്പ് വരുത്തണമെന്ന് ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നു’, പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ഇന്ത്യക്കാരുമായി കാരക്കസിലെ ഇന്ത്യന്‍ എംബസി ആശയവിനിമയം നടത്തുന്നുണ്ടെന്നും എല്ലാ സഹായവും നല്‍കുമെന്നും വിദേശകാര്യമന്ത്രാലയം ഉറപ്പ് നല്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


