ശബരിമല സ്വർണക്കൊള്ള കേസ്: സോണിയ ഗാന്ധിക്ക് നേരെ വിരല്‍ ചൂണ്ടാനില്ല, പക്ഷേ പോറ്റി എങ്ങനെ അവിടെയെത്തിയെന്ന് എം എ ബേബി

Spread the love

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ തെറ്റുകാർക്കെതിരെ പാർട്ടി നടപടിയെടുക്കുമന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ.ബേബി. പോറ്റി പാരഡി മ്ലേച്ഛമെന്നും എംഎ ബേബി അഭിപ്രായപ്പെട്ടു. സോണിയ ഗാന്ധിക്ക് നേരെ വിരല്‍ ചൂണ്ടാനില്ലെന്ന് വ്യക്തമാക്കിയ ബേബി  ചോദിച്ചത് പോറ്റി എങ്ങനെ അവിടെയെത്തിയെന്നതായിരുന്നു.

video
play-sharp-fill

ഒപ്പം തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്‍റെ തോല്‍വിയെ ഖത്തർ ലോകകപ്പില്‍ ജേതാക്കളായ അർജന്‍റീനയുടെ പ്രകടനത്തോടും എംഎ ബേബി ഉപമിച്ചു. ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരം തോറ്റപ്പോള്‍ അർജന്‍റീനയെ എല്ലാവരും വിമർശിച്ചു. എന്നാല്‍ പിന്നീട് എന്താണ് ഉണ്ടായതെന്ന് ലോകം കണ്ടതാണെന്നും അതുപോലെ ഇടതുമുന്നണി തിരിച്ചുവരുമെന്നും ബേബി തിരുവനന്തപുരത്ത് മാധ്യമങ്ങളോട്  പ്രതികരിച്ചു.