സിഐടിയു‍വിനെ നയിക്കാൻ എളമരം കരീം: അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു, എം.വി. ജയരാജൻ സംസ്ഥാന സെക്രട്ടറിയാകും

Spread the love

തിരുവനന്തപുരം: സിഐടിയുവിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയായി സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീമിനെ തിരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറിയാകുന്ന ആദ്യ മലയാളിയാണ് എളമരം കരീം.

video
play-sharp-fill

നിലവില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ എളമരം കരീം ദേശീയ തലത്തിലേക്ക് മാറുന്നതോടെ, സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എംവി ജയരാജൻ സിഐടിയു സംസ്ഥാന സെക്രട്ടറിയാകും.  .

വിശാഖപട്ടണത്ത് നടക്കുന്ന സിഐടിയു അഖിലേന്ത്യാ സമ്മേളനത്തിലാണ് സിഐടിയുവിന്റെ ഏ‍ഴാമത് ജനറല്‍ സെക്രട്ടറിയായി എളമരം കരീമിനെ തിരഞ്ഞെടുത്തത്. പശ്ചിമ ബംഗാളില്‍ നിന്നുള്ള സുദീപ് ദത്തയാണ് അഖിലേന്ത്യാ പ്രസിഡന്റ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിഎസ് അച്യുതാനന്ദൻ മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായി മികച്ച പ്രകടനം കാഴ്ചവെച്ച എളമരം കരീം, പിന്നീട് സിഐടിയു ചുമതലകളിലേക്ക് മാറുകയായിരുന്നു. ദേശീയ തലത്തിലേക്ക് അദ്ദേഹം ഉയരുന്നത് പാർട്ടിയിലും സംഘടനയിലും അദ്ദേഹത്തിനുള്ള സ്വാധീനം വർദ്ധിക്കുന്നതിന്റെ സൂചന കൂടിയാണ്. അഞ്ച് ദിവസം നീണ്ടുനിന്ന അഖിലേന്ത്യാ സമ്മേളനം വമ്പിച്ച തൊഴിലാളി റാലിയോടെ ഇന്ന് സമാപിക്കും.